Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

കന്മദത്തിലെ മുത്തശ്ശിയായി അഭിനയിച്ച ശാരദ നായര്‍ അന്തരിച്ചു

കന്മദത്തിലെ മുത്തശ്ശിയായി അഭിനയിച്ച ശാരദ നായര്‍ അന്തരിച്ചു. 92 വയസായിരുന്നു. തത്തമംഗലം കാദംബരിയില്‍ പരേതനായ പുത്തന്‍ വീട്ടില്‍ പത്മനാഭന്‍ നായരുടെ ഭാര്യയാണ് ശാരദ നായര്‍. പേരൂര്‍ മൂപ്പില്‍ മഠത്തില്‍ വീട്ടുകാരിയാണ് അന്തരിച്ച ശാരദ നായര്‍. പട്ടാഭിഷേകം എന്ന സിനിമയിലും ശാരദാ നായര്‍ അഭിനയിച്ചിട്ടുണ്ട്.

കന്മദത്തിലെ മുത്തശ്ശിവേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. മഞ്ജു വാര്യരുടെ കഥാപാത്രത്തിന്റ മുത്തശ്ശിയായിട്ടാണ് ശാരദ നായര്‍ അഭിനയിച്ചത്. മോഹന്‍ലാല്‍ അടക്കമുള്ളവരുടെ ഒപ്പമുള്ള അഭിനയം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. മോഹന്‍ലാലിനൊപ്പം മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടോ എന്ന പാട്ടും പാടി മുത്തശ്ശി നടന്നു കയറിയത് മലയാളികളുടെ മനസ്സുകളിലേക്കായിരുന്നു.

ലോഹിതദാസിന്റെ കണ്ടെത്തലായിരുന്നു കന്മദത്തിലെ മുത്തശ്ശി. സിനിമയ്ക്കു ചേരുന്ന മുത്തശ്ശിമാരെ തേടിയുള്ള ലോഹിതദാസിന്റെ യാത്ര തത്തമംഗലത്താണ് അവസാനിച്ചത്. അവിടെ നിന്നാണ് ശാരദാ നായര്‍ എന്നു പേരുള്ള ഈ മുത്തശ്ശിയെ കിട്ടിയത്. മുത്തശ്ശിക്കൊ കുടുംബത്തിനോ സിനിമയുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല.

ലോഹിതദാസ് ആദ്യം കഥ പറയുമ്പോള്‍ പറ്റില്ലെന്ന നിലപാടിലായിരുന്നു മുത്തശ്ശി. പിന്നീട്, ‘മോഹന്‍ലാല്‍ ആണെങ്കില്‍ ഒരു കൈ നോക്കാം’ എന്ന് തമാശ പറഞ്ഞ് മുത്തശ്ശി സമ്മതം മൂളി. സിനിമയില്‍ മോഹന്‍ലാലിനും മഞ്ജു വാര്യര്‍ക്കും ലാലിനുമൊപ്പം മുത്തശ്ശി നിറഞ്ഞു നിന്നു.