Agriculture

Entertainment

June 4, 2023

BHARATH NEWS

Latest News and Stories

സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ഇല്ല: സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നടപ്പിലാക്കുന്നത് പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നടപ്പിലാക്കുന്നത് പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമ്പൂര്‍ണ്ണ ലോക്ക്ഡൗണിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എതിര്‍ത്തു. കേസുകള്‍ കൂടുന്ന സ്ഥലത്ത് മാത്രം നിയന്ത്രണം മതിയെന്ന് രമേശ് ചെന്നിത്തല യോഗത്തില്‍ പറഞ്ഞു.

കോവിഡിനൊപ്പം ജീവിക്കുന്ന തരത്തിലേക്ക് സമൂഹം മാറേണ്ടി വരും. സര്‍വകക്ഷി യോഗം ഓണ്‍ലൈനായാണ് നടക്കുന്നത്. യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിട്ടുണ്ട്.