Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

കുവൈത്ത് ഭരണാധികാരി ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് അന്തരിച്ചു

കുവൈത്ത്: കുവൈത്ത് ഭരണാധികാരി ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് അന്തരിച്ചു. 91 വയസ്സായിരുന്നു. രണ്ടുമാസമായി അമേരിക്കയില്‍ ചികിത്സയിലായിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ കാലം വിദേശകാര്യമന്ത്രി പദവി വഹിച്ച വ്യക്തി എന്ന സ്ഥാനവും ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിനാണ്.

40 വര്‍ഷമാണ് ഷെയ്ഖ് സബാഹ് വിദേശകാര്യമന്ത്രിയായിരുന്നത്. വിദേശകാര്യമന്ത്രി സ്ഥാനം ലോക രാജ്യങ്ങളിലെ നേതാക്കളുമായി ഷെയ്ഖ് സബാഹിനെ അടുപ്പിച്ചു. കുവൈത്തുമായി ബന്ധപ്പെട്ടു രാജ്യാന്തരതലത്തില്‍ അനവധി വേദികളില്‍ അദ്ദേഹം സജീ!വ സാന്നിധ്യവുമായി.

മുന്‍ അമീര്‍ ശൈഖ് ജാബിര്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിന്റെ വിയോഗത്തെ തുടര്‍ന്ന് 2006 ജനുവരി 29 നാണ് ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ് കുവൈത്തിന്റെ 15-ാമത് അമീറായി സ്ഥാനമേറ്റത്.

1929 ജൂണ്‍ 26 ന് ശൈഖ് അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിന്റെ നാലാമത്തെ മകനായാണ് ജനനം. യൂറോപ്പിലെ വിദ്യാഭ്യാസത്തിനുശേഷം തിരിച്ചെത്തിയ അദ്ദേഹം 1954 ല്‍ 25-ാം വയസ്സില്‍ തൊഴില്‍, സാമൂഹിക മന്ത്രാലയത്തിന് കീഴിലെ സമിതിയുടെ മേധാവിയായി ചുമതലയേറ്റു.

പിന്നീട് മൂന്ന് വര്‍ഷത്തിനു ശേഷം സര്‍ക്കാര്‍ പ്രസിദ്ധീകരണ വിഭാഗത്തിന്റെ മേധാവിയുമായി. ഈ കാലത്താണ് രാജ്യത്തെ പ്രഥമ സാംസ്‌കാരിക പ്രസിദ്ധീകരണമായ ‘അല്‍ അറബി’ തുടങ്ങിയത്. കുവൈത്തിനെ വികസനക്കുതിപ്പിലേക്ക് നയിച്ച പ്രധാന വ്യക്തി കൂടിയാണ് ഷെയ്ഖ് സബാഹ്.