Agriculture

Entertainment

September 22, 2021

BHARATH NEWS

Latest News and Stories

വീടു വാങ്ങുന്നവര്‍ക്ക് ആദായ നികുതിയിളവ് പ്രഖ്യാപിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: വീടു വാങ്ങുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ആദായ നികുതിയിളവ് പ്രഖ്യാപിച്ചു. മൂന്നാംഘട്ട സാമ്പത്തിക പാക്കേജിന്റെ ഭാഗമായാണ് ഇളവ്. ധനമന്ത്രി നിര്‍മല സീതാരാമനാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.

2021 ജൂണ്‍ 30 വരെയുള്ള കാലയളവില്‍ രണ്ടു കോടി രൂപ വരെയുള്ള വീടുകള്‍ വാങ്ങുന്നവര്‍ക്കാണ് ആനുകൂല്യത്തിന് അര്‍ഹത. ആദ്യമായി വീടു വാങ്ങുന്നവര്‍ക്കാണ് ഇളവിന് അര്‍ഹതയുള്ളത്.

റിയല്‍ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കുന്നതിനും ആവശ്യകത കൂട്ടുന്നതിനുമാണ് പദ്ധതി അവതരിപ്പിച്ചത്. മൊത്തം പദ്ധതി ചെലവിന്റെ 10-15 ശതമാനം ബാങ്ക് ഗ്യാരണ്ടി നല്‍കണമെന്ന വ്യവസ്ഥയില്‍ ഇളവു വരുത്തിയത് ഡെവലപ്പര്‍മാര്‍ക്ക് അനുകൂലമാണ്. പ്രൊജക്ടിന്റെ മൊത്തം മൂല്യത്തിന്റെ മൂന്നു ശതമാനം കുറയ്ക്കാന്‍ ഇത് ഗുണകരമാകും.