Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

കേരളത്തിൽ അനധികൃത അവയവ കച്ചവടം നടക്കുന്നതായി റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അയവദാന മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ക്രൈംബ്രാഞ്ച് ഐ ജി ശ്രീജിത്തിന്റെ റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി അട്ടിമറിക്കാനുളള ശ്രമമുണ്ടെന്നും തൃശൂര്‍ കേന്ദ്രമാക്കിയാണ് ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രത്യേക ഏജന്റുമാരാണ് സര്‍ക്കാര്‍ പദ്ധതിയാണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ അവയവദാനത്തിനായി ആളുകളെ എത്തിക്കുന്നത്. തട്ടിപ്പിൽ സർക്കാർ ജീവനക്കാർക്കും പങ്കുണ്ടെന്നാണ് സംശയിക്കുന്നത്

റിപ്പോര്‍ട്ടിന് പിന്നാലെ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. പ്രമുഖ സ്വകാര്യ ആശുപത്രികളും അന്വേഷണത്തിന്റെ പരിധിയില്‍ ഉണ്ടെന്നാണ് ക്രൈംബ്രാഞ്ച് അധികൃതര്‍ നല്‍കുന്ന സൂചന. തൃശൂര്‍ എസ് പി സുദര്‍ശനാണ് കേസ് അന്വേഷിക്കുന്നത്.