Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

കൊവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി ലഭിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയുടെ കോവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിന് ഡ്രഗ്‌സ് ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.എ) അനുമതി നല്‍കി. മരുന്ന് നിര്‍മാതാക്കളായ ഭാരത് ബയോടെക്കിനാണ് പരീക്ഷണാനുമതി ലഭിച്ചത്. ഇന്ത്യയിലെ ആദ്യ തദ്ദേശീയ കോവിഡ് വാക്‌സിനായിരിക്കും കൊവാക്‌സിന്‍

ഐ.സി.എം.ആര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി തുടങ്ങിയവയുമായി സഹകരിച്ചാണ് ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് വാക്‌സിന്‍ പരീക്ഷണം നടത്തുന്നത്. ഒക്ടോബര്‍ രണ്ടിനാണ് മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതിക്കായി ഭാരത് ബയോടെക് അപേക്ഷ നല്‍കിയത്.

മൂന്നാംഘട്ട പരീക്ഷണത്തിനായി 22000 വളണ്ടിയര്‍മാരെ തെരെഞ്ഞെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹി, മുംബൈ, പാട്‌ന, ലക്‌നൗ തുടങ്ങി രാജ്യത്തെ 19 കേന്ദ്രങ്ങളിലായാണ് ക്ലിനിക്കല്‍ പരീക്ഷണം നടക്കുന്നത്. ഇതുവരെ പതിനെട്ട് വയസിനു മുകളിലുള്ള 28,500 പേരില്‍ പരീക്ഷണം നടത്തിക്കഴിഞ്ഞതായി ഭാരത് ബയോടെക് അറിയിച്ചു.