Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

പാർലമെൻ്റ് കാറ്ററിംഗിൽ നിന്നും റെയിൽവെ പുറത്ത്

ന്യൂഡല്‍ഹി:പാർലമെൻ്റിലെ ക്യാൻ്റിൻ സർവ്വീസിൽ നിന്നും റെയിൽവേയെ ഒഴിവാക്കുന്നു. നവംമ്പർ പതിനഞ്ചിനുള്ളിൽ പ്രവർത്തനം നിർത്താനുള്ള നിർദ്ദേശമാണ് പാര്‍ലമെന്റ് നൽകിയത്. അര നൂറ്റാണ്ടായി പാർലമെൻ്റ് ക്യാൻ്റിനിൽ ഭക്ഷണം വിളമ്പി കൊണ്ടിരുന്നത് ഇന്ത്യൻ റെയിൽവെയാണ്.പുതിയഏജന്‍സിയായിരിക്കും നവംബറിന് ശേഷം കാറ്ററിംഗ് രംഗത്തുണ്ടാവുക. നിലവില്‍ നൂറിലധികം നോര്‍ത്തേണ്‍ റെയില്‍വേ ജീവനക്കാരാണ് പാര്‍ലമെന്‍റിലുള്ളത്. ഇതിനുപുറമെ സഭാ കാല‍യളവില്‍ 75ലധികം ജീവനക്കാരെ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍റ് ടൂറിസം കോര്‍പറേഷന്‍ നിയമിക്കാറുണ്ട്.

ലഭിക്കുന്ന വിവരമനുസരിച്ച് ഇന്ത്യൻ ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ (ഐടിഡിസി) കാറ്ററിംഗ് ജോലി ഏറ്റെടുക്കും.പാർലമെൻ്റ് മെമ്പർമാരുടെ ഒരു കമ്മറ്റിയാണ് ഇതിൻ്റെ പ്രവർത്തനം നിയന്ത്രിക്കുക. റെയിൽവെ നൽകുന്ന ഭക്ഷണത്തെ കുറിച്ച് പരാതികൾ ഉയർന്നതിൻ്റെ അടിസ്ഥാനത്തിലാണ് ഏജൻസി മാറ്റി നൽകിയതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ യു പി എ ഭരണകാലത്ത് തന്നെ ഇതിനെ കുറിച്ചുള്ള ചർച്ചകൾ നടന്നിരുന്നു.