Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

നഗരങ്ങളില്‍ കര്‍ഷകര്‍ക്ക് വഴിയോര ആഴ്ച ചന്തകള്‍ സംഘടിപ്പിച്ച് കൃഷിവകുപ്പ്

തിരുവനന്തപുരം: കര്‍ഷകര്‍ക്ക് ഇടനിലക്കാരില്ലാതെ ഉത്പന്നങ്ങള്‍ നേരിട്ട് വില്‍ക്കാന്‍ കൃഷിവകുപ്പ് നഗരങ്ങളില്‍ വഴിയോര ആഴ്ച ചന്തകള്‍ തുടങ്ങി. നഗരങ്ങളിലെ തിരഞ്ഞടുത്ത കേന്ദ്രങ്ങളില്‍ ആഴ്ചയില്‍ ഒരു ദിവസമാണ് കര്‍ഷര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ സാധിക്കുക. പച്ചക്കറികളുടെ വില കര്‍ഷകര്‍ക്ക് നിശ്ചയിക്കാം.

ആദ്യ ഘട്ടത്തില്‍ 30 ചന്തകളാണ് തുടങ്ങിയത്. ഓരോ ചന്തയും നടത്തുക തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പ്രദേശത്തെ കര്‍ഷകരാണ്. തിരുവനന്തപുരത്ത് മൂന്ന് വഴിയോര ചന്തകളാണ് തുടങ്ങിയത്. വഴുതക്കാട് പെരുങ്കടവിളയില്‍ നിന്നുള്ളവരും കരകുളത്ത് നന്ദിയോടു നിന്നുള്ളവരും കവടിയാറില്‍ ആനാട് നിന്നുളളവരുമാണ് ചന്ത നടത്തുന്നത്. കര്‍ഷകര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ കൃഷി വകുപ്പാണ് ഒരുക്കുന്നത്.

വഴിയോര ആഴ്ച ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി. എസ് സുനില്‍കുമാര്‍ തിരുവനന്തപുരം വഴുതക്കാട് നിര്‍വഹിച്ചു.