Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

രാഹുൽ ദേശവിരുദ്ധ ശക്തികൾക്കൊപ്പം – യോഗി ആദിത്യനാഥ്

പാറ്റ്ന.രാഹുലിനെതിരെ രൂക്ഷ വിമർശനവുമായി യോഗി. വയനാട് മണ്ഡലത്തിലെ സന്ദർശനത്തിനിടയിൽ രാഹുൽ ഗാന്ധി പിഎഫ്ഐ അംഗങ്ങളെ പരസ്യമായി കണ്ടുമുട്ടുന്നുവെന്നും ഇതോടെ ദേശ വിരുദ്ധ ശക്തികളുമായുള്ള രാഹുലിൻ്റെ മനോഭാവംവ്യക്തമായി എന്നും യോഗി ആദിത്യനാഥ് .ഹാത്രസിലേക്ക് പോകുമ്പോൾ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത കേരള പത്രപ്രവർത്തകനായ സിദ്ദിഖ് കപ്പന്റെ ഭാര്യയുമായി വയനാട്ടിൽ വച്ച് രാഹുൽ നടത്തിയ കൂടിക്കാഴ്ചയെയാണ് യോഗി വിമർശിച്ചത്. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് നടന്ന കലാപങ്ങളിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരവധി പ്രവർത്തകർ യുപിയിൽ അറസ്റ്റിലായിരുന്നു.ഇത് മുന്നിൽ കണ്ടാണ് സിദ്ദിക് കാപ്പനേയും മറ്റ് കാമ്പസ് ഫ്രണ്ട് പ്രവർത്തകരേയും ഹാത്രസിലേക്കുള്ള യാത്രക്കിടയിൽ അറസ്റ്റ് ചെയ്തതെന്നാണ് യോഗി സർക്കാർ പറയുന്നത്.കാപ്പൻ്റെ മോചന വിഷയവുമായാണ് ഭാര്യ റൈഹാനത്ത് രാഹുലിനെ കണ്ടത്.