Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

ഭരണഘടന ഭേദഗതി ചെയ്തു ഗോതബയ രാജപക്സെ ഭരണത്തിൽ പിടിമുറുക്കി

കൊളംബൊ .ശ്രീലങ്കൻ രാഷ്ട്രീയത്തിൽ നിർണ്ണായക തീരുമാനമെടുക്കാനുള്ള അധികാരം പ്രസിഡൻ്റിന് .ഇന്നലെ നടന്ന വോട്ടെടുപ്പിൽ മൂനിൽ രണ്ട് ഭൂരിപക്ഷത്തോടെയാണ് നിയമം പാസായത്.പുതിയ നിയമത്തിൽ ജഡ്ജിമാർ പോലീസ് മേധാവി എന്നി സുപ്രധാന നിയമനങ്ങളിൽ പാർലമെൻ്റിൻ്റെ അധികാരം മാറ്റി പ്രസിഡൻ്റിൽ നിക്ഷിപ്തമായി .തമിഴ് പുലികൾക്കെതിരെ നിർണ്ണായക വിജയം നേടിയ മഹീന്ദ്ര രാജപക്സെയാണ് ശ്രീലങ്കൻ പ്രധാനമന്ത്രി. പുതിയ നിയമ ഭേദഗതിയോടെ ശ്രീലങ്കയുടെ നിയന്ത്രണം പ്രസിഡൻ്റിലും പ്രധാനമന്ത്രിയിലേക്കും ചുരുങ്ങി. ഭരണഘടനാ ഭേദഗതിയെ പ്രതി പക്ഷപാർട്ടികൾ വിമർശിച്ചു പ്രതിഷേധ സൂചകമായി ചുവന്ന റിബൺ കെട്ടിയാണ് പ്രതിപക്ഷ അംഗങ്ങൾ പാർലമെൻ്റിലെത്തിയത്.