Agriculture

Entertainment

June 4, 2023

BHARATH NEWS

Latest News and Stories

ദേശീയ പതാകയെ അംഗീകരിക്കില്ല – മെഹ്ബൂബ മുഫ്തി

ന്യൂഡല്‍ഹി: സംസ്ഥാനമായിരുന്ന ജമ്മു കാശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി തിരിച്ചുനല്‍കാതെ ഇന്ത്യന്‍ ത്രിവര്‍ണ പതാക ഉയര്‍ത്തുകയോ ദേശീയ പതാകയെ അംഗീകരിക്കുകയോ ചെയ്യുകയില്ലെന്ന മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. 14 മാസം നീണ്ട വീട്ടുതടങ്കല്‍ അവസാനിച്ച ശേഷം മാദ്ധ്യമങ്ങളെ കണ്ടപ്പോഴാണ് മുഫ്തി ഇക്കാര്യം പറഞ്ഞത്.

ചൈന ഇന്ത്യയുടെ അധീനതയിലുള്ള 1000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം കൈക്കലാക്കി കഴിഞ്ഞുവെന്നും ഇതില്‍ 40 കിലോമീറ്റര്‍ മാത്രമാണ് ഇന്ത്യയ്ക്ക് തിരിച്ചുപിടിക്കാന്‍ സാധിച്ചതെന്നും മുഫ്തി ആരോപിച്ചു. കഴിഞ്ഞ ദിവസം ജമ്മു കാഷ്മീരിലെ മുതിർന്ന നേതാവായ ഫാറൂഖ് അബുദുള്ളയും ചൈന അനുകൂല പ്രസ്താപന നടത്തിയിരുന്നു.