Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

പഞ്ചരത്‌നങ്ങളില്‍ മൂന്നുപേര്‍ വിവാഹിതരായി: വിവാഹം നടന്നത് ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍

ഗുരുവായൂര്‍: പഞ്ചരത്‌നങ്ങള്‍ എന്നറിയപ്പെടുന്ന അഞ്ചു സഹോദരങ്ങളില്‍ മൂന്നുപേര്‍ വിവാഹിതരായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ രാവിലെ 7.45നും 8.30നും മധ്യേയാണ് ഉത്ര, ഉത്തര, ഉത്തമ എന്നിവരുടെ വിവാഹം നടന്നത്. സഹോദരന്‍ ഉത്രജനാണ് ചടങ്ങുകള്‍ നടത്തിയത്. സഹോദരി ഉത്രജയുടെ വരന് വിദേശത്ത് നിന്ന് എത്താന്‍ സാധിക്കാത്തതിനാല്‍ വിവാഹം മാറ്റിവച്ചിരുന്നു.

ഒറ്റപ്രസവത്തില്‍ പിറന്ന പഞ്ചരത്‌നങ്ങളായ തിരുവനന്തപുരം, പോത്തന്‍കോട് നന്നാട്ടുകടവില്‍ പരേതനായ പ്രേംകുമാറിന്റെയും രമാദേവിയുടെയും മക്കളുടെ വിവാഹമാണ് നടന്നത്. ഏപ്രില്‍ 26 നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. ലോക്ക് ഡൗണ്‍ കാരണം പ്രവാസികളായ വരന്മാര്‍ക്ക് നാട്ടിലെത്താനായില്ല.

മസ്‌കറ്റില്‍ ഹോട്ടല്‍ മാനേജരായ ആയൂര്‍ സ്വദേശി അജിത് കുമാറാണ് ഫാഷന്‍ ഡിസൈനറായ ഉത്രയുടെ വരന്‍. കോഴിക്കോട് സ്വദേശിയായ മാദ്ധ്യമപ്രവര്‍ത്തകന്‍ മഹേഷാണ് ഓണ്‍ലൈന്‍ മാദ്ധ്യമ പ്രവര്‍ത്തകയായ ഉത്തരയ്ക്ക് മിന്ന് ചാര്‍ത്തിയത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അനസ്തീഷ്യ ടെക്‌നീഷ്യയായ ഉത്തമയുടെ വരന്‍ മസ്‌കറ്റില്‍ അക്കൗണ്ടന്റായ വട്ടിയൂര്‍ക്കാവ് സ്വദേശി വിനീതാണ്.