Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

ഇന്ത്യയിലിനി ജല ദുരുപയോഗം കുറ്റകൃത്യം

ന്യൂഡല്‍ഹി: കുടിവെള്ളവും ഭൂഗര്‍ഭജലവും പാഴാക്കുന്നതും ദുരുപയോഗം ചെയ്യുന്നതും ഇനി മുതല്‍ ഇന്ത്യയില്‍ ശിക്ഷാര്‍ഹമായ കുറ്റം. ജല്‍ശക്തി വകുപ്പിനു കീഴിലുള്ള സെന്‍ട്രല്‍ ഗ്രൗണ്ട് വാട്ടര്‍ അതോറിറ്റി(സിജിഡബ്ല്യൂഎ) ഇതുസംബന്ധിച്ച്‌ വിജ്ഞാപനം പുറപ്പെടുവിച്ചു. നിയമലംഘനം തടയാനുള്ള സംവിധാനം രൂപവത്കരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഇനി ദുരുപയോഗമോ പാഴാക്കലോ ഉണ്ടായാല്‍ അതിനെ നേരിടാനുള്ള മാര്‍ഗങ്ങള്‍ രൂപവത്കരിക്കാനും നിര്‍ദേശമുണ്ട്.

പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ സെക്ഷന്‍ അഞ്ച് പ്രകാരമാണ് സിജിഡബ്ല്യൂഎ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. വിജ്ഞാപനത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ ഒരുലക്ഷം രൂപ മുതല്‍ അഞ്ചുലക്ഷം രൂപ വരെ പിഴ ലഭിക്കുമെന്ന് ദേശീയ ഹരിത ട്രിബ്യൂണലില്‍ രാജേന്ദ്ര ത്യാഗിയെ പ്രതിനിധീകരിച്ച അഭിഭാഷകന്‍ പറഞ്ഞു.