Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

ലോകത്തെ ചിരിപ്പിച്ച് കിം ജോങ് ഉൻ

ന്യൂഡൽഹി.ചൈനയില്‍ നിന്നും വീശുന്ന മഞ്ഞനിറത്തിലെ പൊടിക്കാറ്റ് കൊവിഡിന് കാരണക്കാരായ കൊറോണ വൈറസിനെ വഹിച്ചുകൊണ്ടുവരുമെന്നും അതുകൊണ്ട് ആരും പുറത്തിറങ്ങരുതെന്നും വീടിന്റെ ജനാലകള്‍ അടച്ചിടണമെന്നും പൗരന്മാരോട് നിര്‍ദ്ദേശിച്ച്‌ ഉത്തര കൊറിയ. ചൈനയുടേയും മംഗോളിയയിലേയും മരുഭൂമികളിൽ നിന്നും അടിക്കുന്ന മഞ്ഞ നിറത്തിലുള്ള മണലടങ്ങിയ പൊടിക്കാറ്റാണ് ഉത്തര കൊറിയയുടെ ഉറക്കം കളഞ്ഞത്. ഭരണകൂടത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് തലസ്ഥാന നഗരമായ പ്യോംഗ്യാംഗ് കഴിഞ്ഞ ദിവസം ഏതാണ്ട് വിജനമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

രാജ്യത്ത് ആര്‍ക്കും കൊവിഡ് ഇല്ലെന്ന് പറയുന്നുണ്ടെങ്കിലും ജനുവരി മുതല്‍ തന്നെ ഉത്തര കൊറിയയില്‍ അതിര്‍ത്തികള്‍ അടഞ്ഞു കിടക്കുകയാണ്. സഞ്ചാര സ്വാതന്ത്യത്തിനും വിലക്കുകള്‍ ഉണ്ട്. അതേ സമയം, എല്ലാ വര്‍ഷവും ഇതേ സമയം ഉത്തര കൊറിയയില്‍ കാണപ്പെടുന്നതാണ് ഈ പൊടി നിറഞ്ഞ മേഘങ്ങള്‍.

രാജ്യത്തിലെ ജനങ്ങളെല്ലാം വൈറസുകൾ നിറഞ്ഞ പൊടിക്കാറ്റിൽ നിന്നും മാറി നിൽക്കണമെന്ന മുന്നറിയിപ്പ് സർക്കാർ മുഖപത്രമായ “റോഡോംഗ് സിൻ‌മുൻ” പത്രത്തിൽ വ്യാഴാഴ്ച അച്ചടിച്ചുവന്നിരുന്നു. എന്നാൽ അയൽ രാജ്യമായ ദക്ഷിണ കൊറിയ ഇത്തരത്തിലുള്ള മുന്നറിയിപ്പുകളെ തള്ളുകയാണ്.