Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

സൈനികർക്കായി ദീപം തെളിയിക്കാൻ മോഡി. സജ്ജമായിരിക്കാൻ നിർദ്ദേശവുമായി വിപിൻ റാവത്ത് .ലോക ശ്രദ്ധ അതിർത്തിയിലേക്ക്

ന്യൂഡല്‍ഹി: ഏറ്റവും മോശം സാഹചര്യങ്ങളെപ്പോലും നേരിടാന്‍ സജ്ജമായിരിക്കണമെന്ന് സൈനികര്‍ക്ക് നിര്‍ദേശം നല്‍കി സി ഡി എസ് ജനറല്‍ ബിപിന്‍ റാവത്ത്. ലഡാക്ക് അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്ന സൈനികര്‍ക്കായി ദീപം തെളിയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ബിപിന്‍ റാവത്തിന്റെ നിര്‍ദേശം. സൈനികരെ വിന്യസിക്കാനും അധികൃതര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നാവികസേനയുടെ മറൈന്‍ കമാന്‍ഡോകളെ കിഴക്കന്‍ ലഡാക്കില്‍ വിന്യസിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.ഇവിടങ്ങളില്‍ വിന്യസിച്ച സൈനികര്‍ ശൈത്യകാല വസ്ത്രങ്ങള്‍ക്കും മാസ്‌കുകള്‍ക്കുമായി കാത്തിരിക്കുകയാണ്.

ഇന്ത്യന്‍ സൈന്യം ഏത് സാഹചര്യവും നേരിടാന്‍ സജ്ജമാണ്. രാജ്യത്തിന്റെ ഒരിഞ്ച് ഭൂമി പോലും സ്വന്തമാക്കാന്‍ ഇന്ത്യന്‍ സൈന്യം ആരെയും അനുവദിക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.’ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷം അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും ഇന്ത്യ ആഗ്രഹിക്കുന്നു. ഇതാണ് ഞങ്ങളുടെ ലക്ഷ്യം. പക്ഷേ ചില സമയങ്ങളില്‍ ചില അനിഷ്ട സംഭവങ്ങള്‍ സംഭവിക്കുന്നു.’ – എന്നായിരുന്നു കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞത്.

കിഴക്കന്‍ ലഡാക്കില്‍ സ്ഥിതി ഏത് സമയത്തും വഷളാകാന്‍ സാദ്ധ്യതയുള്ളതിനാല്‍, ഏത് സാഹചര്യത്തിനും സായുധ സേന തയ്യാറായിരിക്കണം. ഉത്സവ സീസണ്‍ ആഘോഷിക്കുമ്ബോള്‍ ലഡാക്കിലെ സാഹചര്യം ആരും മറക്കരുതെന്ന് ഒരു സൗത്ത് ബ്ലോക്ക് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

ചൈനയുമായുള്ള അതിർത്തി പ്രശ്നത്തിൽ കൂടുതൽ കർശന നിലപാടിലേക്കാണെന്ന സൂചനയാണ് സൈന്യവും നൻകുന്നത്. പ്രധാനമന്ത്രിയുടെ സൂചനയും ഇനി വിട്ട് വീഴ്ചവേണ്ട എന്നു തന്നെയാണ്.