Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

ബിജെപിയുടെ മുൻ കേന്ദ്രമന്ത്രിക്ക് തടവ് ശിക്ഷ

ന്യൂഡല്‍ഹി: കരിക്കല്‍രിപ്പാടം അനുവദിച്ചതിലെ അഴിമതിക്കേസില്‍ മുന്‍ കേന്ദ്രമന്ത്രി ദിലീപ് റായ്ക്കും മറ്റ് രണ്ട് പ്രതികള്‍ക്കും ഡല്‍ഹി പ്രത്യേക സിബിഐ കോടതി മൂന്നു വര്‍ഷം തടവുശിക്ഷ വിധിച്ചു.

ജാർഖണ്ഡിലെ ഗിരിദി ജില്ലയിൽ 105.153 ഹെക്ടർ കൽക്കരിപ്പാടം കാസ്ട്രോൺ ടെക്നോളജീസ് ലിമിറ്റഡിന് അനുകൂലമായി അനുവദിച്ചതാണ് കേസ്.
1999ലാണ് സംഭവം. പ്രതികള്‍ കുറ്റക്കാരാന്നെ് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

120-ബി (ക്രിമിനൽ ഗൂഡാലോചന) 409 (ക്രിമിനൽ വിശ്വാസ ലംഘനം), ഇന്ത്യൻ പീനൽ കോഡിന്റെ 420 (വഞ്ചന), അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്.
വാജ്‌പേയ് സര്‍ക്കാരില്‍ മന്ത്രിയായിരുന്നു ദിലീപ് റായ്. കല്‍ക്കരി മന്ത്രാലയം മുന്‍ ഉദ്യോഗസ്ഥരായ പ്രദീപ് കുമാര്‍ ബാനര്‍ജി, നിത്യാനന്ദ് ഗൗതം തുടങ്ങിവരാണ് ശിക്ഷിക്കപ്പെട്ട മറ്റുള്ളവര്‍.