Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

പി.സി.കാവി കൂടാരത്തിൽ നിന്നും പുറത്തേക്ക്

കൊച്ചി : മുന്നണി നേതൃത്വത്തില്‍നിന്നുള്ള കടുത്ത അവഗണനയില്‍ പ്രതിഷേധിച്ച്‌ പി.സി. തോമസ്‌ നയിക്കുന്ന കേരളാ കോണ്‍ഗ്രസ്‌ എന്‍.ഡി.എ. വിടാനൊരുങ്ങുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനോട്‌ ആഭിമുഖ്യമുള്ള നിലപാടായിരിക്കും പാര്‍ട്ടി സ്വീകരിക്കുക.

എന്‍.ഡി.എ. അധ്യക്ഷന്‍ അമിത്‌ ഷാ നല്‍കിയ ഉറപ്പ്‌ പാലിച്ചില്ലെന്നതാണു പി.സി. തോമസ്‌ വിഭാഗം മുന്നണി വിടാന്‍ കാരണമാകുന്നത്‌. ഇന്നലെ ചേര്‍ന്ന പാര്‍ട്ടി ഉന്നതതലയോഗം ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തു.
2018 ഒക്‌ടോബറില്‍ വിവിധ സ്‌ഥാനമാനങ്ങള്‍ സംബന്ധിച്ച്‌ നല്‍കിയ വാഗ്‌ദാനങ്ങളൊന്നും പാലിച്ചില്ല. റബര്‍ ബോര്‍ഡ്‌ ചെയര്‍മാന്‍ പദവിയും 15 കോര്‍പ്പറേഷന്‍ അംഗത്വവും ഉള്‍പ്പെടെ 16 പേരുടെ പട്ടികയാണു പി.സി. തോമസ്‌ രണ്ടുവര്‍ഷം മുമ്ബ്‌ അമിത്‌ഷായ്‌ക്ക്‌ നല്‍കിയത്‌. എന്നാല്‍ പരിഗണിക്കപ്പെട്ടില്ല. ഏറ്റവുമൊടുവില്‍ കഴിഞ്ഞമാര്‍ച്ചില്‍ചെയര്‍മാന്‍ പദവിയും അഞ്ച്‌ കോര്‍പ്പറേഷന്‍ ഭാരവാഹിത്വവും നല്‍കാമെന്ന്‌ അമിത്‌ ഷാ വ്യക്‌തമാക്കി. മാസങ്ങള്‍ പിന്നിട്ടിട്ടും ഇക്കാര്യത്തിലും തീരുമാനമായില്ല.

എൽ ഡി എയിലെ വിവിധ നേതാക്കളോടും ബി ജെ പി സംസ്ഥാന തലത്തിലെ വിവിധ നേതാക്കളേയും മലയാളികളായ കേന്ദ്രനേതാക്കളോടും ഇക്കാര്യം സംസാരിച്ചിരുന്നതായി പാർട്ടിയുടെ സംസ്ഥാന നേതാവ് ഭാരത് ന്യൂസിനോട് പറഞ്ഞു. കൊച്ചി : മുന്നണി നേതൃത്വത്തില്‍നിന്നുള്ള കടുത്ത അവഗണനയില്‍ പ്രതിഷേധിച്ച്‌ പി.സി. തോമസ്‌ നയിക്കുന്ന കേരളാ കോണ്‍ഗ്രസ്‌ എന്‍.ഡി.എ. വിടാനൊരുങ്ങുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനോട്‌ ആഭിമുഖ്യമുള്ള നിലപാടായിരിക്കും പാര്‍ട്ടി സ്വീകരിക്കുക.

എന്‍.ഡി.എ. അധ്യക്ഷന്‍ അമിത്‌ ഷാ നല്‍കിയ ഉറപ്പ്‌ പാലിച്ചില്ലെന്നതാണു പി.സി. തോമസ്‌ വിഭാഗം മുന്നണി വിടാന്‍ കാരണമാകുന്നത്‌. ഇന്നലെ ചേര്‍ന്ന പാര്‍ട്ടി ഉന്നതതലയോഗം ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തു.
2018 ഒക്‌ടോബറില്‍ വിവിധ സ്‌ഥാനമാനങ്ങള്‍ സംബന്ധിച്ച്‌ നല്‍കിയ വാഗ്‌ദാനങ്ങളൊന്നും പാലിച്ചില്ല. റബര്‍ ബോര്‍ഡ്‌ ചെയര്‍മാന്‍ പദവിയും 15 കോര്‍പ്പറേഷന്‍ അംഗത്വവും ഉള്‍പ്പെടെ 16 പേരുടെ പട്ടികയാണു പി.സി. തോമസ്‌ രണ്ടുവര്‍ഷം മുമ്ബ്‌ അമിത്‌ഷായ്‌ക്ക്‌ നല്‍കിയത്‌. എന്നാല്‍ പരിഗണിക്കപ്പെട്ടില്ല. ഏറ്റവുമൊടുവില്‍ കഴിഞ്ഞമാര്‍ച്ചില്‍ചെയര്‍മാന്‍ പദവിയും അഞ്ച്‌ കോര്‍പ്പറേഷന്‍ ഭാരവാഹിത്വവും നല്‍കാമെന്ന്‌ അമിത്‌ ഷാ വ്യക്‌തമാക്കി. മാസങ്ങള്‍ പിന്നിട്ടിട്ടും ഇക്കാര്യത്തിലും തീരുമാനമായില്ല.

എൽ ഡി എയിലെ വിവിധ നേതാക്കളോടും ബി ജെ പി സംസ്ഥാന തലത്തിലെ വിവിധ നേതാക്കളേയും മലയാളികളായ കേന്ദ്രനേതാക്കളോടും ഇക്കാര്യം സംസാരിച്ചിരുന്നതായി പാർട്ടിയുടെ സംസ്ഥാന നേതാവ് ഭാരത് ന്യൂസിനോട് പറഞ്ഞു. കേരളത്തിലെ ബി ജെ പിയിലുള്ള വിഭാഗികതയാണ് ഘടകകക്ഷികളെ പരിഗണിക്കുന്നതിൽനിന്നും അമിത്ഷായെ പിന്നോട്ടടിപ്പിക്കുന്നതെന്നാണ് ഇവർ കരുതുന്നത്. മുന്നണി മാറുന്നതോടെ നിങ്ങളെങ്കിലും രക്ഷപ്പെടുമല്ലോ എന്ന രീതിയിൽ ചില നേതാക്കൾ കളി പറഞ്ഞതായും ഇദേഹം വ്യക്തമാക്കി. കേരളത്തിലെ ബി ജെ പിയിലുള്ള വിഭാഗികതയാണ് ഘടകകക്ഷികളെ പരിഗണിക്കുന്നതിൽനിന്നും അമിത്ഷായെ പിന്നോട്ടടിപ്പിക്കുന്നതെന്നാണ് ഇവർ കരുതുന്നത്.