തിരുവനന്തപുരം: മലയാളികളുടെ ആക്ഷന്‍ ഹീറോ സുരേഷ് ഗോപിയുടെ 250-ാമത്തെ ചിത്രത്തിന്റെ ടൈറ്റില്‍ ഇന്ന് വൈകിട്ട് ആറുമണിക്ക് നൂറിലേറെ സെലിബ്രിറ്റികള്‍ ചേര്‍ന്ന് പുറത്തിറക്കുന്നു. മലയാളചലച്ചിത്ര ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത വമ്പന്‍ ടൈറ്റില്‍ അനൗണ്സമെന്റാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ നിര്‍മാതാവ് ടോമിച്ചന് മുളകുപാടമാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ തിരക്കഥയിലോ അഭിനേതാക്കളിലോ ഒരു മാറ്റവും ഉണ്ടാകില്ല. കടുവാക്കുന്നേല്‍ കുറുവച്ചന് എന്ന കേന്ദ്രകഥാപാത്രത്തെ തന്നെയാകും സുരേഷ് ഗോപി അവതരിപ്പിക്കുക.
ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ സുരേഷ്ഗോപി നേരത്തെ പുറത്തുവിടുകയും ചിത്രത്തിന്റെ പേര് ഉടന്‍ പ്രഖ്യാപിക്കുമെന്ന് പോസ്റ്ററില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഒരു ബൈബിള്‍ വചനത്തോടൊപ്പമാണ് സുരേഷ്ഗോപി പോസ്റ്റര്‍ പങ്കുവച്ചത്. ‘പ്രതികാരം എന്റേതാണ്, ഞാന്‍ തിരിച്ചടിക്കും’ എന്ന കുറിപ്പോടെ സുരേഷ്ഗോപി പങ്കുവച്ച പോസ്റ്ററില്‍ ടൈറ്റില്‍ ഉടന്‍ എത്തുമെന്നും വ്യക്തമാക്കിയിരുന്നു.
കടുവ എന്ന സിനിമയുടെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു സുരേഷ്ഗോപിയുടെ പോസ്റ്റ്. പ്രഖ്യാപന ദിവസം മുതല്‍ വിവാദങ്ങളില്‍ ഉള്‍പ്പെട്ട രണ്ട് ചിത്രങ്ങളായിരുന്നു കടുവയും സുരേഷ് ഗോപിയുടെ പുറത്തിറങ്ങാന്‍ പോകുന്ന പുതിയ ചിത്രവും. ഒരേ കഥാപാത്രവും കഥാപശ്ചാത്തലവുമാണ് രണ്ട് ചിത്രങ്ങള്‍ക്കും എന്ന ആരോപണത്താല്‍ രണ്ട് സിനിമകളുടെയും അണിയറപ്രവര്‍ത്തകര്‍ അടുത്തിടെ കേസും നടത്തിയിരുന്നു. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് പ്രഖ്യാപിച്ച ‘കടുവ’യും സുരേഷ്ഗോപിയെ നായകനാക്കി നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രവുമാണ് ഇത്തരത്തില്‍ വാര്‍ത്താപ്രാധാന്യം നേടിയത്.
തനിക്ക് പകര്‍പ്പവകാശമുള്ള കഥാപാത്രങ്ങളും പശ്ചാത്തലവും അനുമതിയില്ലാതെ ഉപയോഗിക്കുന്നു എന്നാരോപിച്ച് ‘കടുവ’യുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാമാണ് കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച എറണാകുളം ജില്ലാ കോടതി സുരേഷ്ഗോപി നായകനാവുന്ന ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തി. എന്നാല്‍ ‘കടുവ’ തന്റെ ജീവിതം സിനിമയാക്കുന്ന ചിത്രമാണെന്നും തന്റെ അനുമതിയില്ലാതെ പ്രദര്‍ശനം നടത്താന്‍ അനുവദിക്കില്ലെന്നും പ്രഖ്യാപിച്ച് പാലാ സ്വദേശി ‘കടുവാക്കുന്നേല്‍ കുറുവച്ചന്’ എന്ന വ്യക്തിയും രംഗത്തെത്തി. ‘കടുവ’ ഉടന്‍ ചിത്രീകരണമാരംഭിക്കുമെന്ന് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് പൃഥ്വിരാജും സുരേഷ് ഗോപിയും അറിയിച്ചിരുന്നു.
Posts Grid
അടിക്ക് തിരിച്ചടി റഷ്യൻ എംബസികൾക്ക് പൂട്ടിട്ട് ജർമ്മനി .
പ്ലേഗിന്റെ 4000 വർഷം പഴക്കമുള്ള ബാക്ടീരിയകളെ കണ്ടെത്തി.
സുഡാൻ ; പോരാട്ടത്തിൽ കുടുങ്ങിയ അറുപതോളം കുട്ടികൾ പട്ടിണി കിടന്നു മരിച്ചു.
എവറസ്റ്റ് കൊടുമുടി കീഴടക്കിയിട്ട് 70 വർഷം ; ആദരവുമായി രാജ്യം.
പോൺ താരവുമായുള്ള കേസിൽ ട്രംപിന് ആശ്വാസ വിധി.
ട്വിറ്ററിൽ നിന്നും കുരുവിയെ പറത്തിവിട്ട് ഡോഗ്.
അനുബന്ധ വാർത്തകൾ
ഈ വർഷത്തെ മിസ് ഇന്ത്യ സിനി ഷെട്ടി.
ബംഗാളി ചലച്ചിത്ര സംവിധായകന് തരുണ്‍ മജുംദാര്‍ അന്തരിച്ചു
റോക്കട്രി: ദി നമ്ബി ഇഫക്റ്റ്; പ്രത്യേക പ്രദര്‍ശനം ഡല്‍ഹിയില്‍ നടന്നു.
സമ്മര്‍ ഇന്‍ ബത്ലഹേമി’ന് രണ്ടാം ഭാഗം വരുന്നു
26ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്കു തുടക്കം; വിശിഷ്ടാതിഥിയായി ഭാവന
ചലച്ചിത്രമേള: ഡെലിഗേറ്റ് രജിസ്ട്രേഷൻ 26 മുതൽ
അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റി വച്ചു
മരക്കാർ അറബിക്കടലിന്റെ സിംഹം: ദൃശ്യങ്ങൾ ചോർന്നു
പ്രതിഫലം വാങ്ങിയുള്ള മാജിക് ഷോകള്‍ ഇനി ചെയ്യില്ല: മജീഷ്യന്‍ ഗോപിനാഥ് മുതുകാട്
മരക്കാർ തീയറ്ററുകളിൽ റിലീസ് ചെയ്യും
മരക്കാര്‍ ആമസോണിൽ തന്നെ
ഒരു ഡോസ് കോവിഡ് വാക്സിൻ എടുത്തവർക്കും തിയേറ്ററിൽ പ്രവേശിക്കാം