Agriculture

Entertainment

June 4, 2023

BHARATH NEWS

Latest News and Stories

നയന്‍താരയുടെ മൂക്കുത്തി അമ്മന്‍: ട്രെയിലര്‍ പുറത്തിറങ്ങി

നയന്‍താര മുഖ്യവേഷത്തിലെത്തുന്ന മൂക്കുത്തി അമ്മന്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ആള്‍ദൈവങ്ങളെയും അന്ധവിശ്വാസങ്ങളെയും മതത്തെയും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നതിനെ ആക്ഷേപഹാസ്യത്തിലൂടെ ചര്‍ച്ച ചെയ്യുകയാണ് ചിത്രം. മൂക്കുത്തി അമ്മന്‍ എന്ന മുഖ്യ കഥാപാത്രത്തെയാണ് നയന്‍താര അവതരിപ്പിക്കുന്നത്.

സിനിമയുടെ സംവിധായകരിലൊരാളായ ആര്‍ജെ ബാലാജിയാണ് മൂക്കുത്തി അമ്മനില്‍ നായകനായെത്തുന്നത്. എന്‍.ജെ ശരവണനുമായി ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥയും ഇരുവരും ചേര്‍ന്നാണ് തയ്യാറാക്കിയിരിക്കുന്നത്.

ഉര്‍വശി, സ്മൃതി വെങ്കട്ട്, അജയ്‌ഘോഷ്, ഇന്ദുജ രവിചന്ദ്രന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഡിസ്‌നി ഹോട്ട്സ്റ്റാറിലൂടെ നവംബര്‍ 14 ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും.

ട്രൈലെര്‍ കാണാം :