Agriculture

Entertainment

August 1, 2021

BHARATH NEWS

Latest News and Stories

ഒമാനില്‍ തൊഴില്‍ വിസയ്ക്കുള്ള ഫീസ് വര്‍ധിപ്പിക്കും: ഒമാന്‍ തൊഴില്‍ മന്ത്രാലയം

 

മസ്‌ക്കറ്റ്: അടുത്തവര്‍ഷം മുതല്‍ ഒമാനില്‍ വിദേശികളുടെ തൊഴില്‍ വിസയ്ക്കുള്ള ഫീസ് വര്‍ധിപ്പിക്കാന്‍ ഒമാന്‍ തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു. അഞ്ച് ശതമാനം വര്‍ധനവാണ് ഫീസ് നിരക്കില്‍ ഉണ്ടാകുക. പുതുതായി അനുവദിക്കുന്ന തൊഴില്‍ പെര്‍മിറ്റിനും കാലാവധി കഴിഞ്ഞ് വിസ പുതുക്കുന്നതിനും അധിക ഫീസ് നല്‍കണം.

ഹൗസ് ഡ്രൈവര്‍മാര്‍, വീട്ടുജോലിക്കാര്‍, കൃഷിസ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ എന്നീ തസ്തികകളിലേക്കുള്ള തൊഴില്‍ പെര്‍മിറ്റുകള്‍, മറ്റ് പ്രത്യേക തൊഴില്‍ പെര്‍മിറ്റുകള്‍ എന്നിവയ്ക്ക് ഈ വര്‍ധനവ് ബാധകമല്ല.

പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കല്‍ നിരക്കനുസരിച്ച് സമ്പാദിക്കുന്ന അധിക പണത്തിന്റെ അഞ്ച് ശതമാനം തൊഴില്‍ സുരക്ഷാ സംവിധാനത്തിന് (ജെഎസ്എസ്) ധനസഹായം നല്‍കാനാണ് ഒമാന്‍ തൊഴില്‍ മന്ത്രാലയം ഇതിലൂടെ ലക്ഷ്യമിടുന്നത്.