Agriculture

Entertainment

September 21, 2021

BHARATH NEWS

Latest News and Stories

എഴുത്തച്ഛന്‍ പുരസ്‌കാരം സക്കറിയയ്ക്ക്

തിരുവനന്തപുരം: ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം പ്രശസ്ത സാഹിത്യകാരന്‍ സക്കറിയയ്ക്ക്. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാരം. ഭാഷാ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരമാണിത്.

കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, ഒ.വി വിജയന്‍ പുരസ്‌കാരം തുടങ്ങിയ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1945 ജൂണ്‍ അഞ്ചിന് മീനച്ചില്‍ താലൂക്കില്‍ ജനിച്ച പോള്‍ സക്കറിയയുടെ ‘ഭാസ്‌കരപട്ടേലരും എന്റെ ജീവിതവും’ എന്ന നോവലൈറ്റ് അടിസ്ഥാനമാക്കി അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് വിധേയന്‍ (1993).

സലാം അമേരിക്ക, ഒരിടത്ത്, ആര്‍ക്കറിയാം, എന്തുണ്ടു വിശേഷം പീലാത്തോസേ, സക്കറിയ കഥകള്‍, ഇഷ്ടികയും ആശാരിയും, ജോസഫ് ഒരു പുരോഹിതന്‍, ഒരു ആഫ്രിക്കന്‍ യാത്ര എന്നിവയാണ് പ്രധാന കൃതികള്‍.

പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും. പുരസ്‌കാരദാന ചടങ്ങിന്റെ തീയതി പിന്നീട് അറിയിക്കും.