Agriculture

Entertainment

September 21, 2021

BHARATH NEWS

Latest News and Stories

സ്ത്രീ വിരുദ്ധ പരാമർശത്തിൽ കുടുങ്ങി മുല്ലപ്പള്ളി

തിരുവനന്തപുരം: അഭിസാരികയെ കൊണ്ടുവന്ന് രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കരുതേണ്ടെന്ന് കെ പി സി സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സോളാര്‍ കേസിലെ പരാതിക്കാരിക്ക് എതിരെയാണ് മുല്ലപ്പള്ളിയുടെ പരാമ‌ര്‍ശം നടത്തിയിരിക്കുന്നു. ‘ബലാത്സംഗത്തിനിരയായ ആത്മാഭിമാനമുള്ള സ്ത്രീകള്‍ മരിക്കും. അല്ലെങ്കില്‍ പിന്നീട് ബലാത്സംഗം ഉണ്ടാകാതെ നോക്കും ‘- അദ്ദേഹം പറഞ്ഞു.
പരാമർശത്തിൽ വിവിധ കോണുകളിൽ നിന്നും പ്രതിഷേധങ്ങളുണ്ടായി.ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ കോൺഗ്രസ് എം എൽ എ ഷാനിമോൾ ഉസ്മാൻ വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം സി ജോസഫൈൻ തുടങ്ങിയവർ മുല്ലപ്പള്ളിയുടെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ചു.

സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ മുല്ലപ്പള്ളി ഖേദം പ്രകടിപ്പിച്ചു. സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനം മാത്രമാണ് ഉന്നയിക്കുകയുണ്ടായതെന്നും സ്ത്രീകളെ അക്ഷേപിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും, താൻ പറഞ്ഞത് ചിലർ വളച്ചൊടിച്ചെന്നും അദ്ദേഹം പറഞ്ഞു.