Agriculture

Entertainment

September 21, 2021

BHARATH NEWS

Latest News and Stories

ബിജെപിയെ എതിർക്കാൻ സിപിഎം കൂട്ടുകെട്ട് അനിവാര്യം – ഉമ്മൻ ചാണ്ടി

കോട്ടയം: സിപിഎം കോണ്‍​ഗ്രസ് കൂട്ടുകെട്ട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അനിവാര്യമാണെന്ന് ഉമ്മന്‍ ചാണ്ടി. ബിജെപിയെ എതിര്‍ക്കുക എന്നതാണ് പ്രധാനം. കോണ്‍ഗ്രസിന്‍റെ ശക്തി കുറഞ്ഞിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. പക്ഷേ കോണ്‍ഗ്രസിനെ ആരും എഴുതിത്തള്ളേണ്ട എന്നും അദ്ദേഹം പറഞ്ഞു.

കോണ്‍​ഗ്രസുമായുള്ള കൂട്ടുകെട്ടിനെ കേരളത്തിലെ സിപിഎം മാത്രമാണ് എതിര്‍ത്ത് നിന്നത്. കഴിഞ്ഞ ബിഹാര്‍ തെരഞ്ഞെടുപ്പിലും ഇത് കണ്ടതാണ്. സിപിഎം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത് കൊണ്ട് മാത്രം എട്ടോളം സീറ്റുകളില്‍ ബിഹാറില്‍ ബിജെപി വിരുദ്ധ മുന്നണി തോറ്റു. ബിജെപിക്കെതിരെ മതേതരത്വ ശക്തികള്‍ ഒന്നിക്കണം.

സോളാര്‍ കേസ് എല്‍ഡിഎഫ് സര്‍ക്കാര്‍ അന്വേഷിക്കാത്തത് ശരി തങ്ങളുടെ ഭാഗത്താണ് എന്ന ബോധ്യമുള്ളതിനാലാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.