Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

നെ​യ്യാ​ര്‍ സ​ഫാ​രി പാ​ര്‍​ക്കി​ല്‍ നി​ന്നും ചാ​ടി​പ്പോ​യ ക​ടു​വ​യെ പിടികൂടി

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​ര്‍ സ​ഫാ​രി പാ​ര്‍​ക്കി​ല്‍ നി​ന്നും ചാ​ടി​പ്പോ​യ ക​ടു​വ​യെ പി​ടി​കൂ​ടി. മ​യ​ക്കു​വെ​ടി വ​ച്ചാ​ണ് ക​ടു​വ​യെ പി​ടി​കൂ​ടി​യ​ത്. പാ​ര്‍​ക്കി​നു​ള്ളി​ൽ ത​ന്നെ​യാ​യി​രു​ന്നു ക​ടു​വ. ശനിയാഴ്ചയാണ് ക​ടു​വ കൂ​ട്ടി​ല്‍ നി​ന്നും ചാ​ടി​പ്പോ​യ​ത്.

കടുവ കൂടിന്റെ കമ്പി വളച്ചെടുത്ത് രക്ഷപ്പെട്ടെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത്. ട്രീറ്റ്‌മെന്റ് കേജ് എന്ന പ്രത്യേക കൂട്ടിലാണ് കടുവയെ പാര്‍പ്പിച്ചിരുന്നത്. ഈ കൂടിന്റെ മേല്‍ഭാഗം പൊളിച്ചാണ് കടുവ രക്ഷപ്പെട്ടത്.

രണ്ടു മാസത്തോളം വയനാട് ചീയമ്പം കോളനിയിലും പുല്‍പള്ളിയിലെ പരിസരത്തും വളര്‍ത്ത് മൃഗങ്ങളെ കൊന്നൊടുക്കിയ കടുവ ഈ മാസം 25 നാണ് വനം ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച കെണിയില്‍ കുടുങ്ങിയത്. ചീയമ്പം പ്രദേശത്ത് നിന്ന് നാലുവഷത്തിനിടെ പിടികൂടുന്ന മൂന്നാമത്തെ കടുവയാണിത്.

കെണിയിലകപ്പെട്ട 9 വയസുള്ള പെണ്‍ കടുവയെ പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രത്യേക വാഹനത്തില്‍ നെയ്യാര്‍ ഡാമിലേക്ക് കൊണ്ടുവന്നു. പിന്നീട് ഇതിനെ വനംവകുപ്പിന്റെ ലയണ്‍ സഫാരി പാര്‍ക്കിലെ ഒരു കൂട്ടിലേക്ക് മാറ്റുകയായിരുന്നു.