Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

മാജിക് പ്ലാനറ്റ് പ്രവര്‍ത്തനം ആരംഭിച്ചു

തിരുവനന്തപുരം: കോവിഡിനെ തുടര്‍ന്ന് ഏഴു മാസമായി അടച്ചിട്ടിരുന്ന മാജിക് പ്ലാനറ്റ് ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. കോവിഡ് പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തനം.

അടച്ചിടലിന്റെ ഭാഗമായി ഡിഫ്രന്റ് ആര്‍ട്ട് സെന്ററിലെ 100 ഭിന്നശേഷിക്കുട്ടികള്‍, മാജിക് പ്ലാനറ്റിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ ദുരിതത്തിലായ സാഹചര്യത്തെ തുടര്‍ന്നാണ് സെന്റര്‍ തുറക്കാന്‍ നിര്‍ബന്ധിതമായതെന്ന് മാജിക് അക്കാഡമി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് അറിയിച്ചു.

മാജിക് പ്ലാനറ്റില്‍ എത്തുന്നവര്‍ക്ക് സാനിറ്റൈസ് ചെയ്യുന്നതിനും കൈകഴുന്നതിനുമുള്ള സൗകര്യം, ഓരോ ഷോയുടെ ഇടവേളകളിലും അണുനശീകരണം, സാമൂഹ്യ അകലം പാലിച്ചുള്ള ഇരിപ്പിട ക്രമീകരണം തുടങ്ങി നിരവധി സജീകരണങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.