Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

ഗിൽജിത്-ബാൾട്ടിസ്ഥാൻ വിഷയത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: ഗില്‍ഗിത് – ബാള്‍ട്ടിസ്ഥാന്‍ പ്രദേശം ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം.

പ്രവിശ്യാ പദവി നല്‍കി ഗില്‍ഗിത് ബാള്‍ട്ടിസ്ഥാനെ തങ്ങളുടേതാക്കാനുള്ള പാകിസ്ഥാന്‍ നീക്കത്തെ തള്ളിക്കളഞ്ഞുകൊണ്ടാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന. കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കാശ്മീര്‍, ലഡാക്ക്, ഗില്‍ഗിത് – ബാള്‍ട്ടിസ്ഥാന്‍ ഉള്‍പ്പെടെയുള്ളവ ഇന്ത്യയുടെ ഭാഗമാണെന്നും നിയമവിരുദ്ധമായി കൈകടത്താന്‍ പാകിസ്ഥാന് ഒരു അവകാശവുമില്ലെന്നും ഇന്ത്യ വ്യക്തമാക്കി.

ഇസ്ലാമാബാദിന്റെ “നിയമവിരുദ്ധവും നിർബന്ധിതവുമായ അധിനിവേശ” ത്തിന് കീഴിലുള്ള ഇന്ത്യൻ ഭൂപ്രദേശത്തിന്റെ ഒരു ഭാഗത്ത് മാറ്റങ്ങൾ വരുത്താനുള്ള പാകിസ്ഥാന്റെ ശ്രമത്തെ ഇന്ത്യ ശക്തമായി എതിർക്കുന്നു എന്ന പ്രതികരണമാണ് വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ മാധ്യമങ്ങളോട് പറഞ്ഞത്.

1947ലെ വിഭജനം മുതല്‍ അനധികൃതമായി പാകിസ്ഥാന്‍ കൈയടക്കി വച്ചിരിക്കുന്ന മേഖലയില്‍ വരുന്ന 15ന് തിരഞ്ഞെടുപ്പ് നടത്താന്‍ പാക് സുപ്രീം കോടതി ഈ വര്‍ഷം അനുമതി നല്‍കിയിരുന്നു. ഇതിനെതിരെയാണ് ഇന്ത്യ രംഗത്തെത്തിയിരിക്കുന്നത്.