Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

ലൗ ജിഹാദിനെതിരെ നിയമവുമായി ഹരിയാനയും

ന്യൂഡൽഹി.ഉത്തര്‍പ്രദേശിന് പിന്നാലെ ലൗജിഹാദിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ തീരുമാനിച്ച്‌ ഹരിയാനയും. ലൗജിഹാദിനെതിരെ നിയമം കൊണ്ടുവരാനാണ് ഹരിയാന സര്‍ക്കാരിന്റെ തീരുമാനം. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ഖട്ടാറാണ് ഇക്കാര്യം അറിയിച്ചത്.

ലവ് ജിഹാദ് വഴി ഹിന്ദു പെണ്‍കുട്ടികളെ മതം മാറ്റുന്നത് തടയാന്‍ നിയമം കൊണ്ടുവരുന്ന കാര്യം പരിഗണിക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു.ലവ് ജിഹാദ് അവസാനിപ്പിക്കാന്‍ ഭരണഘടനാപരമായ വഴി തേടുമെന്നും, ഇതിനായി കേന്ദ്രവുമായി ചേര്‍ന്ന് പദ്ധതി രൂപീകരിക്കുമെന്നും ഖട്ടര്‍ പറഞ്ഞു.

പ്രണയത്തിന്റെ മറവില്‍ ഹിന്ദു പെണ്‍കുട്ടികളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് ലവ് ജിഹാദ് പ്രതികളെ ശിക്ഷിക്കാന്‍ നിയമം പാസാക്കുമെന്ന് മനോഹര്‍ ലാല്‍ ഖട്ടര്‍ അറിയിച്ചത്.കഴിഞ്ഞ ആഴ്ചയിൽ ഇരുപത്തി ഒന്നുകാരിയായ നികിത തോമർ എന്ന പെൺകുട്ടി വെടിയേറ്റു മരിച്ചിരുന്നു.

മതപരിവർത്തനത്തിന് തയ്യാറാകാത്തതിനാലാണ് മുസ്ലിം യുവാവ് നികിതയെ കൊലപ്പടുത്തിയതെന്ന് കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു.ബി ജെ പി ഭരിക്കുന്ന സംസ്ഥാനത്ത് രാഷ്ട്രീയ നേട്ടമാണ് പാർട്ടി ലക്ഷ്യമിടുന്നത്. ഇതാണ് പെട്ടന്ന് നിയമനിർമ്മാണത്തിലേക്ക് പോകാൻ ഗവൺമെൻ്റിനെ പ്രേരിപ്പിക്കുന്നത്.