Agriculture

Entertainment

June 4, 2023

BHARATH NEWS

Latest News and Stories

അയാസ് സാദിഖിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തുമെന്ന് പാക്കിസ്ഥാൻ അഭ്യന്തര മന്ത്രാലയം

ലാഹോര്‍: പാകിസ്ഥാന്‍ മുസ്ലീം ലീഗ്-നവാസ് (പി‌.എം‌.എല്‍-എന്‍) നേതാവ് സര്‍ദാര്‍ അയാസ് സാദിഖിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ ആലോചിക്കുന്നതായി പാക് ആഭ്യന്തരമന്ത്രാലയം. പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്ത് പിന്നീട് മോചിപ്പിക്കപ്പെട്ട ഇന്ത്യന്‍ എയര്‍ഫോഴ്സ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് എം.പി അയാസ് സാദിഖിനെതിരെ നടപടിക്കൊരുങ്ങുന്നത്.

വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമനെ പിടികൂടിയ ശേഷം പാക് വിദേശകാര്യമന്ത്രി ഷാ മൊഹമ്മൂദ് ഖുറേഷി അന്ന് അടിയന്തര യോഗം വിളിച്ചിരുന്നു. എത്രയും പെട്ടെന്ന് വിട്ടുകൊടുത്തില്ലെങ്കില്‍ രാത്രി 9 മണിയോടെ ഇന്ത്യ നമ്മളെ അക്രമിക്കുമെന്ന് ഷാ മൊഹമ്മദ് ഖുറേഷി യോഗത്തില്‍ അറിയിച്ചു.

ഇതു കേട്ട് പാക് പട്ടാള തലവന്‍ ഖമര്‍ ജാവേദ് ബജ്വയുടെ മുട്ടുവിറച്ചുവെന്നും ദൈവത്തെയോര്‍ത്ത് അഭിനന്ദനെ വിട്ടുകൊടുക്കണമെന്ന് ഇമ്രാന്‍ഖാനോട് ആവശ്യപ്പെട്ടുവെന്നത് തനിക്ക് അറിയാമെന്നുമാണ് അയാസ് സാദിഖ് പാര്‍ലമെന്റില്‍ സംസാരിച്ചത്.

സംഭവം വൻ വിവാദമായതോടെ സാദിഖിനെതിരെയുള്ള പോസ്റ്ററുകൾ ലാഹോറിലെങ്ങും പ്രത്യക്ഷപ്പെട്ടു, സാദിഖിനെ രാജ്യദ്രോഹിയാക്കിയാണ് പോസ്റ്ററുകൾ .കൂടാതെ സാദിഖിൻ്റെ നിയോജകമണ്ഡലത്തിൽ വിംഗ് കമാൻഡർ അഭിനന്ദന്റെയും സാദിഖിന്റെയും ചിത്രങ്ങളുള്ള നിരവധി പോസ്റ്ററുകളും ബാനറുകളും പ്രദർശിപ്പിട്ടുണ്ട്.പ്രസ്താവന പാക്കിസ്ഥാന് ലോക രാജ്യങ്ങൾക്കിടയിൽ തന്നെ വലിയ നാണക്കേടാണ് ഉണ്ടായത്.

ഇന്ത്യയുടെ കൂടെ നില്‍ക്കുന്നവര്‍ അമൃത്സറിലേക്ക് പോകുന്നതാണ് നല്ലത് എന്നായിരുന്നു പാക് ആഭ്യന്തരകാര്യമന്ത്രി ഇജാസ് ഷായുടെ പ്രതികരണം.