Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

ന്യൂസിലാൻ്റ്മന്ത്രി സഭയിലേക്ക് പറവൂർ സ്വദേശി

ഓക്‌ലാന്റ്: ന്യൂസിലാന്റിലെ ജെസീന്ത ആര്‍ഡേണ്‍ മന്ത്രിസഭയിലാണ് ഇന്ത്യന്‍ വംശജ മന്ത്രിയാകുന്നത്. ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയുടെ പ്രിയങ്കാ രാധാകൃഷ്ണനാണ് മന്ത്രിസഭയിലെത്തുന്നത്. എറണാകുളം ജില്ലയിലെ പറവൂര്‍ സ്വദേശിനിയാണ് പ്രിയങ്കാ രാധാകൃഷ്ണന്‍. രണ്ടാം തവണയും എം.പിയായി ജയിച്ചെത്തിയ പ്രിയങ്കാ ആദ്യമായാണ് മന്ത്രിസഭയിലെത്തുന്നത്. സാമൂഹ്യ വികസനം, യുവജനക്ഷേമം, സന്നദ്ധമേഖല എന്നീ വകുപ്പുകളുടെ സംയുക്ത ചുമതലയാണ് പ്രീയാന്‍കയ്ക്ക് നല്‍കിയിട്ടുള്ളത്. തൊഴില്‍ സഹമന്ത്രി എന്ന അധിക ചുമതലകൂടി നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ പാര്‍ലമെന്റില്‍ അസിസ്റ്റന്റ് സ്പീക്കര്‍ പദവിയും വഹിച്ചിരുന്നു.
കൊറോണ പ്രതിരോധപ്രവര്‍ത്തനത്തില്‍ പ്രിയങ്കാ പ്രധാനമന്ത്രിക്കൊപ്പം മികച്ച പ്രവര്‍ത്തനമാണ് നടത്തിയത്.

പ്രിയങ്കാക്കൊപ്പം മറ്റൊരു ഇന്ത്യന്‍ വംശജനായ ഗൗരവ് ശര്‍മ്മയും ന്യൂസിലാന്റില്‍ എം.പി.യായി ജെസീന്തക്കൊപ്പമുണ്ട്. ഹിമാചല്‍ സ്വദേശിയാണ്. ഡോക്ടറെന്ന നിലയില്‍ ഹാമില്‍ട്ടണില്‍ പ്രവര്‍ത്തിക്കവേയാണ് ഗൗരവ് രാഷ്ട്രീയത്തിലും ഒരു കൈ നോക്കിയത്.20 വര്‍ഷമായി ഗൗരവ് ന്യൂസിലാന്റിലുണ്ട്.2015ലെ നേപ്പാളിലെ ഭൂചലനത്തിലെ പുന:രധിവാസ പ്രവര്‍ത്തനത്തില്‍ ന്യൂസിലാന്റിനായി ഗൗരവാണ് പ്രവര്‍ത്തനം നിയന്ത്രിച്ചത്.