Agriculture

Entertainment

September 21, 2021

BHARATH NEWS

Latest News and Stories

യുറോപ്പിൽ ഭീകരക്രമണം തുടരുന്നു വിയന്നയിൽ ആറിടങ്ങളിൽ ഭീകരർ നിറയൊഴിച്ചു.

വിയന്ന .ഫ്രാന്‍സിനു പിന്നാലെ ഓസ്ട്രിയയിലും ഭീകരാക്രമണം. ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയില്‍ ആറിടങ്ങളിലാണ് ആക്രമണമുണ്ടായത്. ഒരു ഭീകരനുള്‍പ്പടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. പതിനഞ്ച് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരു പൊലീസുകാരനും ഉള്‍പ്പെടും.

സെന്‍ട്രല്‍ സിനനോഗിനടുത്താണ് ആക്രമണമുണ്ടായതെങ്കിലും അക്രമികളുടെ ലക്ഷ്യമെന്തെന്നു സ്ഥിരീകരിച്ചിട്ടില്ല. പ്രാദേശിക സമയം രാത്രി എട്ട് മണിയോടെയാണ് വെടിവയ്പുണ്ടായത്. അക്രമികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.നഗരമധ്യത്തിലെ ഒരു സിനഗോഗിന് സമീപം ഉൾപ്പെടെ ആറ് സ്ഥലങ്ങളിലാണ് ആക്രമണം നടത്തിയത്. നിരവധി പേർ റൈഫിളുകളുപയോഗിച്ച് ആക്രമണം നടത്തിയതായി പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ വിയന്നയില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ലോക്ക്ഡൗണ്‍ ആരംഭിക്കുന്നതിന് മുന്‍പുള്ള അവസാനത്തെ സായാഹ്നം ആസ്വദിക്കാനായി നിരത്തിലേക്ക് എത്തിയ ആളുകള്‍ക്ക് നേരെയാണ് ആക്രമി സംഘം വെടിയുതിര്‍ത്തത്.

ഭീകരാക്രമണത്തെ ലോകനേതാക്കൾ അപലപിച്ചു. യുറോപ്യൻ യൂണിയൻ മേധാവി ചാൾസ് മൈക്കിൾ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ റഷ്യൻ വിദേശകാര്യ മന്ത്രാലയം വക്താവ് മരിയ സഖാരോവ തുടങ്ങിയവരാണ് ഭീകരാക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധം നടത്തിയത്