Agriculture

Entertainment

September 21, 2021

BHARATH NEWS

Latest News and Stories

ഒഴിവുവന്ന രാജ്യസഭ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്ത് ബിജെപി

ന്യൂഡല്‍ഹി. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ ഒഴിവുവന്ന രാജ്യസഭ സീറ്റുകളിലേക്ക് എതിരില്ലാതെ നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് നേട്ടം. തെരഞ്ഞെടുപ്പ് നടന്ന 11ല്‍ ഒമ്ബത് സീറ്റുകളും ബി.ജെ.പി സ്വന്തമാക്കി. രണ്ട് സീറ്റുകളില്‍ സമാജ്‌വാദി പാര്‍ട്ടിയും ബി.എസ്.പിയും തെരഞ്ഞെടുക്കപ്പെട്ടു.

കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി, എസ്.പി നേതാവ് രാംഗോപാല്‍ യാദവ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടവരിലുണ്ട്. പി.എല്‍ പുനിയ, രാജ് ബബ്ബാര്‍ തുടങ്ങിയവര്‍ വിരമിച്ചതോടെ യു.പിയില്‍ അവരുടെ സീറ്റുകള്‍ ബി.ജെ.പി പിടിച്ചെടുത്തു. ഇതോടെ ഉപരിസഭയില്‍ ബി.ജെ.പിയുടെ അംഗബലം 92 ആയി. കോണ്‍ഗ്രസ് ചരിത്രത്തില്‍ ആദ്യമായി 40ല്‍ താഴെയെത്തി.
38 ആണ് കോണ്‍ഗ്രസ് അംഗസംഖ്യ.

പ്രധാന ബില്ലുകൾ സഭയിൽ വരുമ്പോൾ എൽ ഡി എ ക്ക് പുറമേയുള്ള പ്രാദേശിക കക്ഷികളാണ് ബിജെപിക്ക് പിന്തുണ നൽകാറുള്ളത്.രാജ്യ സഭയിലെ ഭൂരിപക്ഷത്തിലേക്ക് 31 അംഗങ്ങളുടെ കുറവാണ് ഭരണകക്ഷിക്കുള്ളത്.