Agriculture

Entertainment

September 21, 2021

BHARATH NEWS

Latest News and Stories

ഫ്രാൻസിൻ്റെ അക്രമണത്തിൽ 50 അൽ-ക്വയ്ദ ഭീകരർ കൊല്ലപ്പെട്ടു

ബൊമാകോ: ആഫ്രിക്കയിലെ മാലിയില്‍ ഫ്രാന്‍സ് നടത്തിയ വ്യോമാക്രമണത്തില്‍ 50 ലധികം അല്‍ഖ്വയ്ദ ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ബുര്‍ക്കിനോ ഫാസോയുടെയും നൈജറിന്റെയും അതിര്‍ത്തിക്ക് സമീപമുള്ള പ്രദേശത്ത് വെള്ളിയാഴ്ചയാണ് ആക്രമണം നടന്നത്.

പ്രദേശത്ത് സംഘര്‍ഷം തടയാന്‍ സൈനികര്‍ പാടുപെടുകയാണെന്ന് ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്‌ളോറന്‍സ് പാര്‍ലി സര്‍ക്കാര്‍ പ്രതിനിധികളെ സന്ദര്‍ശിച്ചതിന് ശേഷം പറഞ്ഞു

ഒക്ടോബര്‍ 30 ന് മാലിയില്‍ ബാര്‍ഖെയ്ന്‍ സേന 50 ഓളം ജിഹാദികളെ വധിക്കുകയും അവരുടെ ആയുധങ്ങളും വസ്തുക്കളും പിടിച്ചെടുക്കുകയും ചെയ്തു. പ്രദേശത്ത് വലിയ മോട്ടോര്‍ സൈക്കിള്‍ വ്യൂഹം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഓപ്പറേഷന്‍ ആരംഭിച്ചത്.

സൈനിക നീക്കത്തെ തുടര്‍ന്ന് രക്ഷപ്പെടാനായി തീവ്രവാദികള്‍ മരങ്ങള്‍ക്കടിയിലേക്ക് മറഞ്ഞപ്പോള്‍ സൈന്യം യുദ്ധ വീമാനങ്ങളിലും ഡ്രോണുകളിലുമായി മിസൈലുകള്‍ വിക്ഷേപിക്കുകയായിരുന്നുവെന്നും ഫ്രാന്‍സിന്റെ നേതൃത്വത്തില്‍ ബാര്‍ഖെയിന്‍ സേന നടത്തിയ സായുധനീക്കത്തെ മുന്‍നിര്‍ത്തി ഫ്‌ളോറന്‍സ് പാര്‍ലി പറഞ്ഞു. തീവ്രവാദികളുടെ മുപ്പതോളം വാഹനങ്ങളും തകർന്നു.

അൽ- ക്വയ്ദയുമായി ബന്ധമുള്ള പ്രാദേശിക ജിഹാദി സഖ്യമായ സപ്പോർട്ട് ഗ്രൂപ്പ് ഫോർ ഇസ്ലാം തുടങ്ങിയ തീവ്രവാദ ഗ്രൂപ്പികൾക്ക് സൈനിക നടപടി നിർണായക തിരിച്ചടിയാണെന്ന് പാർലി പറഞ്ഞു

കലാപകാരികളെ നേരിടാൻ ഫ്രാൻസ് അയ്യായിരത്തിലധികം സൈനികരെ സഹേൽ മേഖലയിൽ വിന്യസിച്ചിട്ടുണ്ട് .നാല് തീവ്രവാദികളെ പിടികൂടിയതായി സൈനിക വക്താവ് കേണൽ ഫ്രെഡറിക് ബാർബി പറഞ്ഞു.