Agriculture

Entertainment

September 21, 2021

BHARATH NEWS

Latest News and Stories

ബിഹാറില്‍ എന്‍.ഡി.എ അധികാരത്തിലെത്തും: മോദി

പാട്‌ന: ബിഹാറില്‍ വീണ്ടും എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാര്‍ വ്യക്തമായ സന്ദേശം നല്‍കിക്കഴിഞ്ഞുവെന്നും തങ്ങള്‍ക്ക് ലഭിച്ച പ്രാഥമിക വിവരങ്ങളനുസരിച്ച് എന്‍.ഡി.എ സഖ്യം വീണ്ടും അധികാരത്തിലെത്തുമെന്നും മോദി പറഞ്ഞു. ബിഹാറിലെ അരാരിയയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.

മൂന്ന് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി നാലാംതവണയാണ് പ്രധാനമന്ത്രി ബിഹാറിലെത്തുന്നത്. രണ്ടാംഘട്ടത്തില്‍ 94 മണ്ഡലങ്ങളിലേക്കായിരുന്നു ഇന്നത്തെ വോട്ടെടുപ്പ്. ഒക്ടോബര്‍ 28നായിരുന്നു ഒന്നാംഘട്ട വോട്ടെടുപ്പ് നടന്നത്. മൂന്നാംഘട്ട വോട്ടെടുപ്പ് നവംബര്‍ ഏഴിന് നടക്കും.