Agriculture

Entertainment

September 21, 2021

BHARATH NEWS

Latest News and Stories

വിവാഹത്തിന് വേണ്ടിയുള്ള മതം മാറ്റത്തിനെതിരെ കർണ്ണാടക

ബംഗളൂരു: വിവാഹത്തിന് വേണ്ടി മത പരിവര്‍ത്തനം നടത്തുന്നത് നിരോധിക്കുന്ന നിയമം നടപ്പാക്കാനൊരുങ്ങി കര്‍ണാടക. നിയമം സംസ്ഥാനത്ത് നടപ്പാക്കുമെന്ന് കര്‍ണാടക ടൂറിസം മന്ത്രിയും ബിജെപി ജനറല്‍ സെക്രട്ടറിയുമായ സിടി രവി പറഞ്ഞു. സംസ്ഥാനത്തെ സ്ത്രീകളുടെ അഭിമാനത്തിന് പോറലേല്‍പ്പിച്ചാല്‍ മിണ്ടാതിരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിവാഹത്തിന് വേണ്ടിയുളള മത പരിവര്‍ത്തനം നിയമ വിരുദ്ധമാണെന്നുളള അലഹാബാദ് ഹൈക്കോടതിയുടെ വിധി വന്നതിന് തൊട്ടുപിന്നാലെയാണ് കര്‍ണാടകയില്‍ നിയമം നടപ്പാക്കുമെന്ന് മന്ത്രി പ്രസ്താവിച്ചിരിക്കുന്നത്. ലൗ ജിഹാദിനെതിരേ നിയമ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നതായി ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്, യുപി, ഹരിയാന സംസ്ഥാനങ്ങള്‍ നേരത്തേ പ്രസ്താവിച്ചിരുന്നു.