Agriculture

Entertainment

September 22, 2021

BHARATH NEWS

Latest News and Stories

ഇമ്മാനുവൽ മാക്രോണിന് പിന്തുണയുമായി ശിവസേന മുഖപത്രം

മുംബൈ. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണിനെ പിന്തുണച്ച്‌ ശിവസേന രംഗത്ത്. ഫ്രാന്‍സില്‍ മതത്തിന്‍റെ പേരില്‍ കുറ്റകൃത്യങ്ങള്‍ നടത്തുന്നവര്‍ മനുഷ്യരാശിയുടെ ശത്രുക്കളാണെന്ന് മുഖപത്രമായ സമാനയിലെ എഡിറ്റോറിയലില്‍ ശിവസേന വ്യക്തമാക്കി. ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മുസ്ലീം സമുദായത്തിനും ഫ്രാന്‍സിന്‍റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപ്പെടാന്‍ യാതൊരു അവകാശവുമില്ലെന്ന് ശിവസേന വ്യക്തമാക്കി.
ഇസ്ലാം പ്രവാചകന്‍റെ കാര്‍ട്ടൂണിനെച്ചൊല്ലി ഫ്രാന്‍സില്‍ നടന്ന പ്രശ്നങ്ങളെ കുറിച്ചും ശിവസേന പരാമര്‍ശിച്ചു.
മുഹമ്മദ് നബി സമാധാനത്തിന്‍റെയും ക്ഷമയുടെയും പ്രതീകമാണ്. അദ്ദേഹത്തിന്‍റെ അനുയായികളെന്ന് അവകാശപ്പെടുന്നവര്‍ ഇസ്ലാം പ്രത്യയശാസ്ത്രത്തെ ഇല്ലാതാക്കുകയും മുഴുവന്‍ ഇസ്‌ലാമികതയ്ക്ക് നേരെ വിരല്‍ ചൂണ്ടുകയുമാണ് ചെയ്യുന്നതെന്നും ശിവസേന അഭിപ്രായപ്പെട്ടു.