Agriculture

Entertainment

September 22, 2021

BHARATH NEWS

Latest News and Stories

മാറിമറിഞ്ഞ് അമേരിക്ക മുൽതൂക്കം ബൈഡന്

ന്യൂയോര്‍ക്ക് : ലോകം കാത്തിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകള്‍ പുറത്ത്. നിലവില്‍ 119 വോട്ടുകളുമായി ബൈഡനാണ് മുന്നില്‍. അതേസമയം 94 വോട്ടുകളുമായി ട്രം‌പ് തൊട്ട് പിന്നാലെയുണ്ട്. സെനറ്റില്‍ 42 സീറ്റുകളില്‍ ഡെമോക്രാറ്റുകള്‍ മുന്നില്‍ നില്‍ക്കുമ്ബോള്‍ 35 ഇടത്ത് റിപ്പബ്ലിക്കന്‍സ് മുന്നില്‍ നില്‍ക്കുന്നു. അതേസമയം ഹൗസില്‍ റിപ്പബ്ലിക്കന്‍സിനാണ് മുന്‍തൂക്കം.

ഫ്ലോറിഡയില്‍ പ്രവചിച്ചിരുന്നതു പോലെ തന്നെ ട്രം‌പ് വിജയം ഉറപ്പിച്ചു. എന്നാല്‍ കഴിഞ്ഞ തവണ മുന്നില്‍ നിന്ന് ഓഹിയോയില്‍ ട്രം‌പ് പിന്നിലായി. എന്നാല്‍ വിവിധ സംസ്ഥാനങ്ങളില്‍ ഫലങ്ങള്‍ മാറി മറിയുന്ന കാഴ്ച്ചകളാണ് കാണാന്‍ കഴിയുന്നത്.

തെരഞ്ഞെടുപ്പ് ഫല സൂചനകള്‍ പ്രതികൂലമെങ്കില്‍ പാര്‍ട്ടി അണികള്‍ തെരുവിലിറങ്ങി സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ട് വൈറ്റ് ഹൗസിനു ചുറ്റും ചാടിക്കടക്കാനാകാത്ത ഉയരത്തില്‍ വേലി സ്ഥാപിച്ചു സുരക്ഷയൊരുക്കി അമേരിക്ക. ഇതോടൊപ്പം ന്യൂയോര്‍ക്ക് പോലെയുള്ള നഗരങ്ങളില്‍ കടകളും സ്ഥാപനങ്ങളും കെട്ടിയടച്ചു സുരക്ഷിതമാക്കുകയും ചെയ്യുന്നുണ്ട്.

ഫലം പ്രതികൂലമാണെങ്കില്‍ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് ആഹ്വാനം ചെയ്യാറുള്ള ഡോണള്‍ഡ് ട്രംപിന്റെ വാക്കുകള്‍ റിപ്പബ്ലിക്കന്‍ അണികള്‍ക്കു ഉത്തേജനമാകുമോയെന്ന ആശങ്കയുണ്ട്. പ്രതിഷേധവുമായി ഡമോക്രാറ്റ് അണികളും ഇറങ്ങിയേക്കാം.