Agriculture

Entertainment

September 22, 2021

BHARATH NEWS

Latest News and Stories

അർണാബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തു

മും​ബൈ.റിപ്പ​ബ്ലി​ക് ടി​വി എ​ഡി​റ്റ​ര്‍ ഇ​ന്‍ ചീ​ഫ് അ​ര്‍​ണാ​ബ് ഗോ​സ്വാ​മി അ​റ​സ്റ്റി​ല്‍. ആ​ത്മ​ഹ​ത്യ​പ്രേ​ര​ണ​ക്കു​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ര്‍​ണാ​ബി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഇന്ന് രാവിലെ മും​ബൈ​യി​ലെ വ​സ​തി​യി​ലെ​ത്തിയാണ് മുംബൈ പൊലീസ് അര്‍ണബ് ഗോസ്വാമിയെ കസ്റ്റഡിയിലെടുത്തത്. തു​ട​ര്‍​ന്ന് റാ​യി​ഗ​ഡ് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യി.അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് മര്‍ദിച്ചെന്ന് അര്‍ണബ് ഗോസ്വാമി ആരോപിച്ചു.പൊലീസുകാര്‍ അര്‍ണബിന്‍റെ വീട്ടിലെത്തി മര്‍ദിക്കുകയായിരുന്നുവെന്ന് റിപബ്ലിക് ടിവി റിപ്പോര്‍ട്ട് ചെയ്തു. പൊലീസ് വാനിലേക്ക് ബലം പ്രയോഗിച്ച്‌ കയറ്റുന്നതിന്‍റെ ദൃശ്യങ്ങളും ചാനല്‍ പുറത്തുവിട്ടു

അലിബാഗിലെ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വേ നായിക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് അര്‍ണബ് ഗോസ്വാമിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
2018ലായിരുന്നു സംഭവം. കോണ്‍കോര്‍ഡ് ഡിസൈന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്ബനിയുടെ എം.ഡിയായിരുന്നു അന്‍വായ് നായിക്. ആര്‍കിടെക്‌ട്, ഇന്‍റീരിയര്‍ ഡിസൈന്‍ കമ്ബനിയായിരുന്നു ഇത്.

റിപബ്ലിക് ടിവി, ഫിറോസ് ഷെയ്ഖ്, നിതീഷ് സര്‍ദ എന്നിവര്‍ തനിക്ക് തരാനുള്ള പണം നല്‍കാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്ന അന്‍വായ് നായികിന്‍റെ കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. റിപബ്ലിക് ടിവി 83 ലക്ഷവും ഫിറോസ് ഷെയ്ഖ് 4 കോടി രൂപയും നിതീഷ് സര്‍ദ 55 ലക്ഷവും നല്‍കാനുണ്ടെന്നായിരുന്നു കുറിപ്പ്.

സ്ഥാപനങ്ങള്‍ ഡിസൈന്‍ ചെയ്ത വകയില്‍ കോടികള്‍ ലഭിക്കാതിരുന്നതോടെ അന്‍വായ് കടക്കെണിയിലകപ്പെട്ടെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.