Agriculture

Entertainment

September 20, 2021

BHARATH NEWS

Latest News and Stories

എൻഫോഴ്സ്മെമെൻ്റ് സംഘം ബിനീഷ് കൊടിയേരിയുടെ വീട്ടിൽ സുരക്ഷക്കായി സി ആർ പി എഫും

തിരുവനന്തപുരം.ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് പരിശോധനയ‌്ക്കായി എന്‍ഫോഴ്‌സ്‌മെന്റ് സംഘം ബിനീഷ് കോടിയേരിയുടെ വീട്ടില്‍ എത്തി. മരുതംകുഴിയിലെ കൂട്ടാംവിളയിലുള്ള ‘കോടിയേരി’ എന്ന വീട്ടിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ എത്തിയിരിക്കുന്നത്. കര്‍ണാടക പൊലീസും സി ആര്‍ പി എഫും ഇവര്‍ക്കൊപ്പമുണ്ട്. നിലവില്‍ കോടിയേരി ബാലകൃഷ്‌ണനും കുടുംബവും ഈ വീട്ടിലില്ല. മയക്കുമരുന്ന് കേസില്‍ ബിനീഷ് കുടുങ്ങിയതിന് പിന്നാലെ കോടിയേരിയും കുടുംബവും എ കെ ജി സെന്ററിന് മുന്നില്‍ സ്ഥിതി ചെയ്യുന്ന സി പിഎമ്മിന്റെ അധീനതയിലുള്ള ഫ്ളാറ്റിലേക്ക് മാറുകയായിരുന്നു.

5.17 കോടിയുടെ കള്ളപ്പണ ഇടപാട് 2012 മുതല്‍ 2019 വരെ ബിനീഷ് നടത്തിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. ഇതിന്റെ രേഖകള്‍ ബാങ്കുകളില്‍ നിന്ന് ശേഖരിക്കാനും, ബിനീഷിന്റെ വസതിയിലും ബിസിനസ് പങ്കാളികളുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്താനുമാണ് എട്ടംഗ ഇ.ഡി സംഘം ബംഗളൂരുവില്‍ നിന്ന് ഇന്നലെ തിരുവനന്തപുരത്തെത്തിയത്.

ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. ബിനാമിയിടപാടുകള്‍ ബിനീഷ് വെളിപ്പെടുത്താത്ത സാഹചര്യത്തില്‍, സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഇ.ഡി നടപടിയെടുത്തേക്കും.

റെയ്ഡുണ്ടാവുമെന്ന് വിവരം കിട്ടിയതോടെ, വീടിന് പൊലീസ് സുരക്ഷയൊരുക്കി. ബിനീഷിന്റെ ബിനാമിയാണെന്ന് കണ്ടെത്തിയ അബ്ദുള്‍ ലത്തീഫിന്റെ വീട്ടിലും സ്ഥാപനങ്ങളിലും പരിശോധനയുണ്ടാവും. ശംഖുംമുഖത്തെ ഓള്‍ഡ് കോഫീ ഹൗസ് റസ്റ്റോറന്റ്, യു.എ.ഇ കോണ്‍സുലേറ്റിലെ വിസാ സ്റ്റാമ്ബിംഗ് ഇടപാടുകള്‍ നടത്തുന്ന യു.എ.എഫ്.എക്സ് സൊല്യൂഷന്‍സ്, കേശവദാസപുരത്തെ കാര്‍ പാലസ്, കാപിറ്റോ ലൈറ്റ്സ്, കെകെ റോക്സ് ക്വാറി എന്നീ സ്ഥാപനങ്ങളും ബിനീഷിന്റെ ബിനാമി കമ്ബനികളാണോയെന്ന് ഇ.ഡി അന്വേഷിക്കുന്നുണ്ട്.