Agriculture

Entertainment

September 22, 2021

BHARATH NEWS

Latest News and Stories

സംസ്ഥാനത്ത് ഇന്ന് 8516 പേര്‍ക്ക് കൂടി കോവിഡ്

തിരുവനന്തപുരം: കേരളത്തില്‍ 8516 പേര്‍ക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 1197, തൃശൂര്‍ 1114, കോഴിക്കോട് 951, കൊല്ലം 937, മലപ്പുറം 784, ആലപ്പുഴ 765, തിരുവനന്തപുരം 651, കോട്ടയം 571, പാലക്കാട് 453, കണ്ണൂര്‍ 370, ഇടുക്കി 204, പത്തനംതിട്ട 186, കാസര്‍ഗോഡ് 182, വയനാട് 151 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

28 മരണം കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 1587 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 97 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7473 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 879 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം 936, തൃശൂര്‍ 1095, കോഴിക്കോട് 908, കൊല്ലം 925, മലപ്പുറം 703, ആലപ്പുഴ 726, തിരുവനന്തപുരം 481, കോട്ടയം 564, പാലക്കാട് 235, കണ്ണൂര്‍ 295, ഇടുക്കി 176, പത്തനംതിട്ട 126, കാസര്‍ഗോഡ് 171, വയനാട് 132 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 18, കോഴിക്കോട് 9, തൃശൂര്‍ 8, കണ്ണൂര്‍ 7, എറണാകുളം 6, പത്തനംതിട്ട 5, കൊല്ലം, മലപ്പുറം, കാസര്‍ഗോഡ് 4 വീതം, കോട്ടയം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

ചികിത്സയിലായിരുന്ന 8206 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 84,995 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,72,951 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,02,063 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

10 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ മുണ്ടക്കയം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 5), ഞീയൂര്‍ (12), ചിറക്കടവ് (2), ഇടുക്കി ജില്ലയിലെ കുമാരമംഗലം (സബ് വാര്‍ഡ് 1, 2), ചിന്നക്കനാല്‍ (സബ് വാര്‍ഡ് 11, 12), മലപ്പുറം ജില്ലയിലെ എടപ്പാള്‍ (2, 4, 5, 6, 7, 9, 11, 13, 14, 16, 19), വട്ടംകുളം (1, 7, 8, 9, 16 17, 18), തൃശൂര്‍ ജില്ലയിലെ കൊടശേരി (5), വയനാട് ജില്ലയിലെ പൊഴുതന (സബ് വാര്‍ഡ് 7), പത്തനംതിട്ട ജില്ലയിലെ നരനാമ്മൂഴി (സബ് വാര്‍ഡ് 1) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 24 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 638 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.