Agriculture

Entertainment

September 22, 2021

BHARATH NEWS

Latest News and Stories

നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ച് തലസ്ഥാനം . ബാലാവകാശ കമ്മീഷൻ സ്ഥലത്തെത്തി

തിരുവനന്തപുരം. ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുടെ വീട്ടില്‍ അത്യന്തം നാടകീയ രംഗങ്ങള്‍. ബീനീഷിന്റെ ഭാര്യയെയും മകളെയും എന്‍ഫോഴ്‌സ്‌മെന്റ് തടഞ്ഞു വച്ചിരിക്കുകയാണെന്ന് ആരോപിച്ച്‌ കുടുംബാഗംങ്ങള്‍ രംഗത്തെത്തിയതോടെയാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളായത്.
ബാലാവകാശ കമ്മിഷനും സ്ഥലത്തെത്തി. 24 മണിക്കൂറായി ബിനീഷിന്റെ കുഞ്ഞ് വീട്ടുതടങ്കലില്‍ എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.കുട്ടിയുടെ അവകാശങ്ങള്‍ ലംഘിക്കാന്‍ കമ്മിഷന്‍ ഒരുതരത്തിലും അനുവദിക്കില്ലെന്ന് ബാലാവകാശ കമ്മിഷന്‍ അദ്ധ്യക്ഷന്‍ കെ.വി മനോജ് കുമാര്‍ വ്യക്തമാക്കി. കമ്മിഷന്‍ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കുന്നതായിരിക്കുമെന്നും കുട്ടിയുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമായ ഉത്തരവ് ഇന്നുതന്നെ പുറപ്പെടുവിക്കുമെന്ന് മനോജ് കുമാര്‍ പറഞ്ഞു.കമ്മീഷനെത്തി അല്‍പസമയത്തിനകം തന്നെ കുഞ്ഞുമായി ബന്ധു പുറത്തുവന്നു. ഗേറ്റിന്റെ പുറത്ത് നിന്ന് ബാലാവകാശ കമ്മീഷന്‍ കുട്ടിയുടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.കമ്മീഷനെ അകത്തേക്ക് കടത്തിവിടാന്‍ അനുമതി ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് പുറത്ത് നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്.

ബിനീഷിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തു എന്നുപറയുന്ന രേഖകള്‍ എന്‍ഫോഴ്‌സ്മെന്റ് ഉദ്യോഗസ്ഥര്‍ കൊണ്ടുവന്നതാണെന്ന് ബിനീഷിന്റെ ഭാര്യമാതാവ് ആരോപിച്ചു. വീട്ടില്‍ നിന്ന് കണ്ടെടുത്തതാണെങ്കില്‍ ആ സമയത്ത് അത് തങ്ങളെ വിളിച്ചു കാണിക്കണമായിരുന്നുവെന്നും, അല്ലാതെ ഇഡി പറയുന്നിടത്ത് ജയിലില്‍ പോകേണ്ടിവന്നാലും ഒപ്പിടില്ലെന്ന് അവര്‍ വ്യക്തമാക്കി.

കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ ഇന്നലെയാണ് ഇഡി പരിശോധന തുടങ്ങിയത്. ഇന്നലെ രാത്രി തന്നെ പരിശോധന പൂര്‍ത്തിയായിരുന്നു. എന്നാല്‍ പിടിച്ചെടുത്ത രേഖകളുടെ മഹസറില്‍ ഒപ്പിടാന്‍ ബന്ധുക്കള്‍ തയ്യാറായിട്ടില്ല. ഇതിനെ തുര്‍ന്ന് ഇഡി ഉദ്യോഗസ്ഥര്‍ വീട്ടില്‍ തന്നെ തുടരുകയായിരുന്നു.