Agriculture

Entertainment

September 20, 2021

BHARATH NEWS

Latest News and Stories

അശ്ലീല വീഡിയോ ചിത്രീകരണം – പൂനം പാണ്ഡെയെ അറസ്റ്റ് ചെയ്തു

ഗോവ . ബീച്ചില്‍ അശ്ലീല വീഡിയോ ചിത്രീകരിച്ചെന്ന കേസില്‍ നടി പൂനം പാണ്ഡെയെ പോലീസ് അറസ്റ്റ് ചെയ്തു. അഗ്വാഡയിലെ റിസോർട്ടിൽ നിന്നാണ് നടിയെ കാൻ‌കോണ പോലീസ് അറസ്റ്റ് ചെയ്തത്.ഗോവ പോലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. ഗോവയിലെ ചപ്പോളി ഡാമിന് സമീപത്ത് വെച്ചാണ് പൂനം നഗ്ന വീഡിയോ ഷൂട്ട് ചെയ്തതെന്നാരോപിച്ച്‌ ഗോവ ഫോര്‍വേഡ് പാര്‍ട്ടി വനിതാ വിഭാഗമായിരുന്നു താരത്തിനെതിരെ പരാതി നല്‍കിയത്.

കുറച്ച്‌ നാളുകള്‍ക്ക് മുന്‍പാണ് വീഡിയോ ചിത്രീകരിച്ചത്. ഇത് താരം കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇതോടെയാണ് സംഭവം വിവാദമായത്. ഡാമിന് സമീപത്ത് മല്ലുകാര്‍ജ്ജുന ക്ഷേത്രം സ്ഥിതി ചെയ്യുന്നു . പവിത്രമായ ക്ഷേത്ര പരിസരത്ത് വീഡിയോ ചിത്രീകരിച്ച വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് ഗോവ ഫോര്‍വേഡ് പാര്‍ട്ടി പോലീസില്‍ പരാതി നല്‍കിയത്.ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 294 പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് സൂപ്രണ്ട് (സൗത്ത് ഗോവ) പങ്കജ് സിംഗ് പറഞ്ഞു.