Agriculture

Entertainment

September 22, 2021

BHARATH NEWS

Latest News and Stories

ബിജെപി വെട്രിവേൽ യാത്ര തുടങ്ങി

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹിന്ദുവോട്ടുകള്‍ ഏകീകരിക്കാന്‍ ലക്ഷ്യമിട്ട് മുരുകനെ ഉയര്‍ത്തികാട്ടി ബി ജെ പി നടത്തുന്ന വെട്രിവേല്‍ യാത്ര തുടങ്ങി. സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് മറികടന്നാണ് വെട്രിവേല്‍ യാത്ര ആരംഭിച്ചിരിക്കുന്നത്. യാത്രയെ ആര്‍ക്കും തടയാനാകില്ലെന്ന് ബി ജെ പി നേതാക്കള്‍ പറഞ്ഞു. സര്‍ക്കാരിന്റെ അനുവാദമില്ലെങ്കിലും ഭഗവാന്‍ മുരുകന്‍ തങ്ങള്‍ക്ക് അനുവാദം നല്‍കിയെന്നാണ് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ എല്‍ മുരുകന്‍ പറയുന്നത്. ഇന്ന് ആരംഭിച്ച യാത്ര ഡിസംബര്‍ ആറിന് തിരുചെന്തൂരിലാണ് അവസാനിക്കുന്നത്.

പഴനി, സ്വാമി മല, പഴമുതിര്‍ചോലൈ തുടങ്ങി ആറ് പ്രധാന മുരുക ക്ഷേത്രങ്ങളിലൂടെ സഞ്ചരിക്കുന്ന വെട്രിവേല്‍ യാത്ര രഥയാത്ര മാതൃകയിലാണ് ആവിഷ്‌കരിച്ചിരിക്കുന്നത്

ദൈവത്തേയും തമിഴ് ജനതയുടെ അഭിമാനത്തേയും സംരക്ഷിക്കാന്‍ വേണ്ടിയുളള യാത്രയാണ് ഇതെന്നാണ് ബി ജെ പി നേതാക്കള്‍ പറയുന്നത്. മുരുകനെ അവഹേളിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുകറുപ്പോര്‍ കൂട്ടം എന്ന ഒരു കൂട്ടായ്‌മ തമിഴ്‌നാട്ടിലുണ്ട്. അവരുടെ യൂട്യൂബ് ചാനലില്‍ വന്ന ഒരു വീഡിയോ കഴിഞ്ഞ ജൂലായ് മാസം വിവാദത്തിലായിരുന്നു. മുരുകനെ സ്‌തുതിക്കുന്ന സ്‌കന്ദ ഷഷ്‌ഠി കവചം എന്ന കൃതിയെ കളിയാക്കി കറുപ്പോര്‍ കൂട്ടം ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. അശ്ലീല രീതിയിലാണ് സ്കന്ദഷഷ്ഠി കവചത്തെ കറുപ്പോർകൂട്ടം അവതരിപ്പിച്ചത്. മുരുകൻ തമിഴരുടെ പ്രധാന ആരാധനാമൂർത്തിയാണ്. മുരുകനിന്ദ തമിഴ് ജനതയുടെ വികാരത്തെ ഇളക്കി വിട്ടിരുന്നു. ജന വികാരം എതിരാണെന്ന് കണ്ട ഡിഎംകെ കറുപ്പോർകൂട്ടത്തെ തള്ളിപ്പറയേണ്ടി വന്നു. ഡിഎംകെയുമായി ചേർന്നു നിൽക്കുന്നവരാണ് കറുപ്പോർകൂട്ടം.

മുരുകന്റെ ആയുധമായ വേല്‍ ആണ് വെട്രിവേല്‍ യാത്രയുടെ ചിഹ്നം. വേലില്‍ നിന്ന് താമര വിരിഞ്ഞ് വരുന്നത് കാണിച്ചു കൊണ്ടാണ് വേല്‍യാത്രയുടെ പ്രചാരണ വീഡിയോ തുടങ്ങുന്നത്. തമിഴ്നാട്ടിലെ ഹിന്ദുക്കളുടെ പ്രധാന ദൈവസങ്കല്‍പ്പമായ മുരുകന്റെ വേലുമേന്തി മുരുകനെന്ന് പേരുളള ബി ജെ പി. നേതാവും അനുയായികളും മുരുകനെ സംരക്ഷിക്കാന്‍ നടത്തുന്ന യാത്ര എന്നാണ് ബി ജെ പി നേതാക്കള്‍ ഈ യാത്രയെ വിശേഷിപ്പിക്കുന്നത്.