Agriculture

Entertainment

September 20, 2021

BHARATH NEWS

Latest News and Stories

സിനിമയുടെ എണ്ണത്തില്‍ സെഞ്ച്വറി തികച്ച് ജയസൂര്യ: 100-ാമത് ചിത്രം ‘സണ്ണി’ പ്രഖ്യാപിച്ചു

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ജയസൂര്യ. തനിക്ക് ലഭിക്കുന്ന വേഷം എന്തുതന്നെയായാലും അത് വളരെ തന്മയത്വത്തോടെയും അനായാസതയോടെയും കൈകാര്യം ചെയ്യുന്ന നടനുമാണ് ജയസൂര്യ. താരത്തിന്റെ പതിനെട്ട് വര്‍ഷം നീണ്ട സിനിമാ ജീവിത്തിനിടെയാണ് 100-ാമത്തെ സിനിമ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് തുടങ്ങിയ താരങ്ങളാണ് ചിത്രം അനൗണ്‍സ് ചെയ്തത്.

രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് സണ്ണി എന്നാണ് പേരിട്ടിരിക്കുന്നത്. ദുബായില്‍ നിന്ന് കൊച്ചിയിലേക്കെത്തുന്ന ഒരു സംഗീതജ്ഞന്റെ കഥയാണ് സിനിമ പറയുന്നത്. ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ചിത്രീകരണം. ഈ ചിത്രത്തില്‍ നായകനെന്നതിന് പുറമെ നിര്‍മാതാവും കൂടിയാണ് ജയസൂര്യ.

ഡ്രീംസ് ആന്‍ഡ് ബിയോണ്ട്‌സിന്റെ ബാനറില്‍ ജയസൂര്യയോടൊപ്പം രഞ്ജിത്ത് ശങ്കറും ചേര്‍ന്നാണ് നിര്‍മ്മാണം നിര്‍വഹിക്കുന്നത്. പുണ്യാളന്‍, സു സു സുധി വാത്മീകം, പ്രേതം, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, ഞാന്‍ മേരിക്കുട്ടി, പ്രേതം 2 എന്നീ ചിത്രങ്ങളാണ് ഇതിനു മുമ്പ് ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടില്‍ പിറന്നത്.