Agriculture

Entertainment

September 20, 2021

BHARATH NEWS

Latest News and Stories

കെ പി യോഹന്നാൻ്റെ ബിലിവേഴ്സ് ചർച്ചിൽ ഇൻകം ടാക്സിസിനു പുറമേ ഇ ഡി യും പരിശോധനക്ക് .ചില രാഷ്ട്രീയക്കാരുടെ ചികിൽസക്കുള്ള ഫണ്ടും സഭ നൽകിയതായി ആദായനികുതി വകുപ്പ് കണ്ടെത്തി

കൊച്ചി.ബിലീവേഴ്‌സ് ചര്‍ച്ച്‌ പണമിടപാട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുക. ബിലീവേഴ്‌സ് ചര്‍ച്ചിന് മറവില്‍ കള്ളപ്പണ ഇടപാട് നടന്നതായി സംശയിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.

കേരളത്തിലുമായുള്ള ബിലീവേഴ്സ് സ്ഥാപനങ്ങളില്‍ നിന്നും ഇതുവരെ കണക്കില്‍ പെടാത്ത 15 കോടിയോളം രൂപയാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ഭൂമി ഇടപാടുകളെ സംബന്ധിച്ചും അന്വേഷണം നടക്കും. ആദായ നികുതി വകുപ്പില്‍ നിന്നും ഇ.ഡി ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിച്ചു.

ബിലീവേഴ്‌സ് ചര്‍ച്ച്‌ ചാരിറ്റിക്ക് എത്തിയ പണം റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപിച്ചതായി ആധായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു.

6000 കോടിയോളം രൂപയാണ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപിച്ചിരിക്കുന്നത്. രാഷ്ട്രീയ നേതാക്കള്‍ക്കും സാമ്ബത്തിക സഹായം നല്‍കിയതായി അധികൃതര്‍ കണ്ടെത്തി. രാഷ്ട്രീയ നേതാക്കളുടെ ചികിത്സാ ചെലവ് വഹിച്ച രേഖകളും റെയ്ഡില്‍ ലഭിച്ചു.

അമേരിക്കയിലുള്ള സഭാ തലവന്‍ ബിഷപ് കെ.പി. യോഹന്നാനെ നാട്ടില്‍ എത്തിച്ച്‌​ ചോദ്യം ചെയ്യാനും ആലോചനയുണ്ട്. തിരുവല്ല കുറ്റപ്പുഴയിലെ സഭാ ആസ്ഥാനത്തെ സിനഡ് സെക്ര​ട്ടേറിയറ്റ് കെട്ടിടത്തില്‍നിന്ന്​ മൂന്ന് കോടിയും ഡല്‍ഹിയിലെ സഭാ സ്ഥാപനത്തില്‍നിന്ന്​ രണ്ട് കോടിയുമാണ്​ കണ്ടെടുത്തത്​

കഴിഞ്ഞ ദിവസമാണ് തിരുവല്ലയിലെ ബിലീവേഴ്‌സ് ചര്‍ച്ച്‌ സ്ഥാപനങ്ങളില്‍ റെയ്ഡ് ആരംഭിച്ചത്. ബിഷപ്പ് കെ പി യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടക്കുന്നത്. ഗോസ്​പല്‍ ഫോര്‍ ഏഷ്യ എന്ന പേരിലാണ്​ ബിലീവേഴ്​സ്​ ചര്‍ച്ച്‌​ ആഗോളതലത്തില്‍ അറിയ​പ്പെടുന്നത്​. 2005ല്‍ 2223 ഏക്കര്‍ വരുന്ന ചെറുവള്ളി എസ്​റ്റേറ്റ്​​ വാങ്ങിയതാണ്​ സഭ റിയല്‍ എസ്​റ്റേറ്റ്​ ബിസിനസ്​ നടത്തുന്നു എന്ന ആരോപണത്തിന്​ കാരണമായത്​. സഭക്കുകീഴില്‍ ലാസ്​റ്റ്​ ഔവര്‍ മിനിസ്​ട്രി, ലവ്​ ഇന്ത്യ മിനിസ്​ട്രി, അയന ചാരിറ്റബിള്‍ ട്രസ്​റ്റ്​, ബിലീവേഴ്​സ്​ ഈസ്​റ്റേണ്‍ ചര്‍ച്ച്‌​ ഓഫ്​ ഇന്ത്യ എന്നീ ചാരിറ്റബിള്‍ ട്രസ്​റ്റുകള്‍ ഇന്ത്യയിലുണ്ട്​. തിരുവല്ല മെഡിക്കല്‍ കോളജ്​ ആശുപത്രി, ആത്​മീയ യാത്ര ടെലിവിഷന്‍ ചാനല്‍, തിരുവല്ല, തൃശൂര്‍ എന്നിവിടങ്ങളില്‍ ​റെസിഡന്‍ഷ്യല്‍ സ്​കൂള്‍ എന്നിവക്കും കോടികള്‍ മുടക്കി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്​ മുന്‍ അംഗത്തി​ൻ്റ നേതൃത്വത്തില്‍ കോന്നിയില്‍ പ്രവര്‍ത്തിച്ചിരുന്ന ആശുപത്രിയും സഭ വാങ്ങി. സമീപകാലത്ത്​ പ്രവര്‍ത്തനം തുടങ്ങിയ വാര്‍ത്താചാനലിൽ ഭൂരിഭാഗം ഓഹരിയും സഭയുടേതാണ്.ആദായ നികുതി വകുപ്പിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും റെയ്ഡ് നടത്തുന്ന സംഘത്തില്‍ ഉള്‍പ്പെടുന്നു.