Agriculture

Entertainment

September 21, 2021

BHARATH NEWS

Latest News and Stories

ജലീലിന് നോട്ടീസ് തിങ്കളാഴ്ച ഹാജറാകണം ആശങ്കയിൽ എൽ ഡി എഫ്

തിരുവനന്തപുരം. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകാന്‍ ജലീലിന് നോട്ടീസ് നല്‍കി.

ഈന്തപ്പഴം, മതഗ്രന്ഥങ്ങള്‍ എന്നിവ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് ചോദ്യം ചെയ്യല്‍. നയതന്ത്ര ചാനല്‍ വഴി ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ പുറത്ത് വിതരണം ചെയ്തതില്‍ നിയമലംഘനമുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. ഇതു സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനാണ് മന്ത്രിയെ വീണ്ടും ചോദ്യം ചെയ്യുന്നത്.

യു.എ.ഇ കോണ്‍സുലേറ്റ് നയതന്ത്ര ചാനല്‍ വഴി കേരളത്തിലെത്തിച്ച മതഗ്രന്ഥങ്ങള്‍ സംസ്ഥാനത്ത് പലസ്ഥലങ്ങളിലും വിതരണം ചെയ്‌തതില്‍ നിയമലംഘനം നടന്നിട്ടുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍.

ജലീലിന് പാക്കിസ്ഥാനില്‍ നിന്നും സിറിയയില്‍ നിന്നും ഫോണ്‍ വന്നതിനെക്കുറിച്ച്‌ മിലട്ടറി ഇന്റലിജന്‍സ് അന്വേഷിക്കുന്നുണ്ടെന്നും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മിലട്ടറി ഇന്റലിജന്‍സ് മന്ത്രിയെ കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് കേരളത്തിലെ പ്രമുഖ ദിനപത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.