Agriculture

Entertainment

September 21, 2021

BHARATH NEWS

Latest News and Stories

കെ ടി ജലീലിൻ്റ ക്ഷണം കേന്ദ്ര ഏജൻസികൾ സ്വീകരിച്ചു – മുല്ലപ്പള്ളി

കൊച്ചി. തിങ്കളാഴ്ച കസ്റ്റംസ് ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് വ്യക്തമാക്കി മന്ത്രി കെ ടി ജലീല്‍. സത്യം ബോദ്ധ്യപ്പെടുത്തുന്നതില്‍ സന്തോഷം മാത്രമേയുളളൂവെന്നും അദ്ദേഹം പറഞ്ഞു. കെ ടി ജലീലിന്റെ ഗണ്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്‌തുവെന്നാണ് ഒടുവിലത്തെ വിവരം. ഗണ്‍മാന്റെ ഫോണ്‍ ജലീല്‍ പലപ്പോഴും ഉപയോഗിച്ചെന്ന വിവരത്തെ തുടര്‍ന്നായിരുന്നു കസ്‌റ്റംസ് ചോദ്യം ചെയ്യല്‍.

കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ആസ്ഥാനത്ത് വച്ച്‌ ഇന്നലെയായിരുന്നു ചോദ്യം ചെയ്യല്‍.തിങ്കളാഴ്ച കൊച്ചിയില്‍ ഹാജരാകാന്‍ ജലീലിന് കസ്റ്റംസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് ചോദ്യം ചെയ്യല്‍.

ബെംഗളുരു മയക്കുമരുന്ന് കേസില്‍ മകന്‍ ബിനീഷ് കോടിയേരി അറസ്റ്റിലായതിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി ബാലകൃഷ്ണന്‍ മാറണമോ വേണ്ടയോ എന്നത് സി.പി.എം നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

സി.പി.എം യാഥാര്‍ഥ്യങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണെന്നും നല്ല കമ്മ്യൂണിസ്റ്റുകാര്‍ ഇത് മനസിലാക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു. കെ.ടി ജലീലിന്റെ ക്ഷണം ക്ഷണം കേന്ദ്ര ഏജന്‍സികള്‍ സ്വീകരിച്ചിരിക്കുകയാണെന്നും മുല്ലപ്പള്ളി പരിഹസിച്ചു. ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെന്ന വാര്‍ത്തയോട് പ്രതികരിച്ചാണ് മുല്ലപ്പള്ളി സംസാരിച്ചത്.

നയതന്ത്ര ചാനല്‍ വഴി കേരളത്തിലെത്തിച്ച മതഗ്രന്ഥങ്ങള്‍ സംസ്ഥാനത്ത് പലസ്ഥലങ്ങളിലും വിതരണം ചെയ്‌തതില്‍ നിയമലംഘനം നടന്നിട്ടുണ്ടെന്നാണ് കസ്റ്റംസിന്റെ പ്രാഥമിക വിലയിരുത്തല്‍.
ഇത് അന്വേഷിക്കുന്നതിനായി സ്‌പെഷ്യല്‍ ടീമിനെയാണ് കസ്റ്റംസ് നിയോഗിച്ചിരുന്നത് .