Agriculture

Entertainment

September 21, 2021

BHARATH NEWS

Latest News and Stories

ജൂവല്ലറി തട്ടിപ്പ് കേസില്‍ എം സി കമറൂദ്ദീന്‍ എംഎല്‍എയെ ചോദ്യം ചെയ്യുന്നു

കാസര്‍കോട് .ജൂവല്ലറി തട്ടിപ്പ് കേസില്‍ എം സി കമറൂദ്ദീന്‍ എംഎല്‍എയെ ചോദ്യം ചെയ്യുന്നു. പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. എഎസ് പി വിവേക് കുമാറാണ് ചോദ്യം ചെയ്യലിന് നേതൃത്വം നല്‍കുന്നത്. ജില്ലാ പൊലീസ് പരിശീലന കേന്ദ്രത്തില്‍ വച്ചാണ് പൊലീസ് കമറുദ്ദീനെ ചോദ്യം ചെയ്യുന്നത്. ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് കമറുദ്ദീനെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം സെഞ്ച്വറി തികച്ചതിന് ശേഷമാണ് ചോദ്യം ചെയ്യല്‍.

നിലവില്‍ 109 കേസുകളാണ് എംഎല്‍എയ്ക്കെതിരെയുള്ളത്.ഫാഷന്‍ ഗോള്‍ഡില്‍ നിക്ഷേപിച്ചവരുടെ ബാധ്യത മുസ്ലിം ലീഗ് ഏറ്റെടുക്കില്ലെന്ന് കെപിഎ മജീദ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു
ബാധ്യത ഏറ്റെടുക്കുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാന്‍ കമറുദീന് സമയം അനുവദിച്ചിട്ടുണ്ട്.

പരിഹാരമായില്ലെങ്കില്‍ മാത്രം നടപടിയെപ്പറ്റി ആലോചിക്കുമെന്നും മജീദ് പറഞ്ഞു.800 ഓളം നിക്ഷേപകരില്‍ നിന്നായി 150 കോടിയിലേറെ തട്ടിപ്പ് നടന്നുവെന്നാണ് പരാതി. ഉദുമയിലും കാസര്‍കോടും ഉള്‍പ്പെടെ ഇരുപതിലേറെ കേസുകള്‍ ഖമറുദ്ദീനെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതോടെയാണ് അന്വേഷണം പ്രത്യേക സംഘം ഏറ്റെടുത്തത്. പണം തിരിച്ചു കിട്ടില്ല എന്നുറപ്പായതോടെയാണ് നിക്ഷേപകര്‍ ഖമറുദ്ദീനെതിരെ പരാതി കൊടുത്തത്.
കേസില്‍ ഉള്‍പ്പെട്ടതോടെ കമറുദ്ദീനെ തള്ളി യുഡിഎഫ് രംഗത്ത് എത്തിയിട്ടുണ്ട്. കമറുദ്ദീനെ സംരക്ഷിക്കില്ല. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ജാഗ്രത കാണിക്കേണ്ടതായിരുന്നെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.