Agriculture

Entertainment

September 20, 2021

BHARATH NEWS

Latest News and Stories

എക്സിറ്റ് പോളിൽ മഹാസഖ്യം മുന്നിൽ നിതീഷിനെ ബീഹാർ കൈവെടിയുമോ

പാറ്റ്ന.ബീഹാര്‍ തിരഞ്ഞെടുപ്പില്‍ തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിന് 124 സീറ്റുകളും നിലവിലെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ദേശീയ ഡെമോക്രാറ്റിക് അലയന്‍സിന് 110 ഉം സീറ്റുകള്‍ ലഭിക്കുമെന്നാണ് അഭിപ്രായ വോട്ടെടുപ്പുകള്‍ മൊത്തത്തില്‍ നല്‍കുന്ന സൂചന. സംസ്ഥാനത്ത് മൂന്ന് ഘട്ടമായി വോട്ടെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തിലാണിത്.

ടൈം നൗ- സി വോട്ടര്‍ എക്സിറ്റ് പോള്‍ എന്‍‌.ഡി.‌എ സഖ്യത്തിന് 116 ഉം പ്രതിപക്ഷമായ മഹാസഖ്യത്തിന് 120 ഉം സീറ്റുകള്‍ ആണ് പ്രവചിക്കുന്നത്. ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി (എല്‍‌ജെ‌പി) ഒരു സീറ്റ് നേടുമെന്നും ഇതില്‍ പറയുന്നു.

റിപ്പബ്ലിക് ടിവി-ജന്‍ കി ബാത്ത് എക്സിറ്റ് പോള്‍ പ്രതിപക്ഷ സഖ്യത്തിന് 118 മുതല്‍ 138 സീറ്റുകളും ഭരണകക്ഷിയായ എന്‍‌ഡി‌എയ്ക്ക് 91 മുതല്‍ 117 സീറ്റുകളും പ്രവചിക്കുന്നു.

ചിരാഗ് പാസ്വാന്റെ പാര്‍ട്ടി അഞ്ച് മുതല്‍ എട്ട് വരെ സീറ്റുകള്‍ നേടുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.മൂന്ന് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ 55.25 ശതമാനം വോട്ടുകള്‍ രേഖപ്പെടുത്തിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥമിക കണക്ക്.നവംബര്‍ പത്തിനാണ് ബിഹാറിലെ വോട്ടെണ്ണല്‍