Agriculture

Entertainment

September 22, 2021

BHARATH NEWS

Latest News and Stories

വനിതാ വൈസ് പ്രസിഡന്റും ആദ്യത്തെ കറുത്ത വര്‍ഗക്കാരിയായ വൈസ് പ്രസിഡന്റുമായി ഇന്ത്യന്‍ വംശജ കമലാ ഹാരിസ് ചരിത്രത്തിലേക്ക്. ജനങ്ങളോട് നന്ദി പറഞ്ഞ് ജോ ബൈഡൻ

ന്യൂയോർക്ക്.​ അമേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ വി​ജ​യ​ത്തി​ന് ജ​ന​ങ്ങ​ളോ​ട് ന​ന്ദി പ​റ​ഞ്ഞ് ജോ ​ബൈ​ഡ​ന്‍. ജ​ന​ങ്ങ​ള്‍ ത​ന്നി​ല്‍ അ​ര്‍​പ്പി​ച്ച വി​ശ്വാ​സം കാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ത​നി​ക്ക് വോ​ട്ടു​ചെ​യ്യാ​ത്ത​വ​ര​ട​ക്കം എ​ല്ലാ അ​മേ​രി​ക്ക​ക്കാ​രു​ടേ​യും പ്ര​സി​ഡ​ന്‍റാ​യി​രി​ക്കു​മെ​ന്നും ബൈ​ഡ​ന്‍ പ​റ​ഞ്ഞു.

“നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന്‍. ഞാന്‍ എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്‍റായിരിക്കും. എന്നിലേല്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കും” -ബൈഡന്‍ ട്വീറ്റ് ചെയ്തു.

273 ഇലക്ടറല്‍ വോട്ടുമായിട്ടാണ് ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ യുഎസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് വിജയിക്കുന്നത്.

അമേരിക്കന്‍ രാഷ്ട്രീയത്തില്‍ പുതുചരിത്രം രചിക്കുകയാണ് ഇന്ത്യന്‍ വംശജയും കറുത്തവര്‍ഗക്കാരിയുമായ കമല ഹാരിസ്. ഒരു വനിത അമേരിക്കയുടെ വൈസ് പ്രസിഡന്റാകുന്നത് ഇതാദ്യമാണ്. ഫലം അറിഞ്ഞ ഉടനെ ബൈഡനുമൊത്ത് വിജയാഹ്ലാദം പങ്കിടുകയാണ് കമല ഹാരിസ്.
വിജയപ്രഖ്യാപനത്തിന് പിന്നാലെ താനും ബൈഡനുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത് വിട്ടുകൊണ്ടായിരുന്നു കമലയുടെ ആഘോഷങ്ങള്‍ തുടങ്ങിയത്.
നമ്മള്‍ അത് നേടിയിരിക്കുന്നു ജോ. നിങ്ങള്‍ അമേരിക്കയുടെ അടുത്ത പ്രസിഡന്റ് ആകാന്‍ പോവുന്നു’ എന്ന് തുടങ്ങുന്ന ബൈഡനുമായുള്ള ഫോണ്‍ സംഭാഷണമാണ് കമല പുറത്ത് വിട്ടത്.

അമേരിക്കയില്‍ ഒരു പ്രധാന പാര്‍ട്ടിക്ക് കീഴില്‍ ഒരു ഏഷ്യന്‍ വംശജയെ വൈസ് പ്രസിഡന്റ് പദത്തിന് നോമിനേറ്റ് ചെയ്യുന്നത് ഇതാദ്യമാണ്. ആ ധൈര്യം കാണിച്ചത് ജോ ബൈഡനാണ്. ആ തീരുമാനം ശരിയായിരുന്നുവെന്ന് ഫലം തെളിയിച്ചു.

ഓഗസ്റ്റില്‍ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതുമുതല്‍ ട്രംപിനുനേരെ കടുപ്പമേറിയ ചോദ്യങ്ങളെറിഞ്ഞ് ബൈഡനൊപ്പം ശക്തയായി മുന്‍നിരയില്‍ത്തന്നെ കമലയുണ്ടായിരുന്നു.

ബൈഡന്റെ വിജയത്തില്‍ നിര്‍ണായകമായി സ്ത്രീകളുടെയും കറുത്ത വര്‍ഗക്കാരുടെയും വോട്ടുകളെത്തിയത് കമലയിലൂടെയായിരുന്നെന്ന് പറയേണ്ടിവരും. അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ആദ്യ ആഫ്രിക്കന്‍ അമേരിക്കന്‍, ആദ്യ ഏഷ്യന്‍ വംശജ എന്നീ പദവികള്‍കൂടി കമലയ്ക്കുസ്വന്തമാവുകയാണ്

ട്രംപിനെതിരായ മത്സരത്തില്‍ കറുത്ത വര്‍ഗക്കാരുടെയും ഇന്ത്യന്‍ വംശജരുടെയും നിര്‍ണായക പങ്ക് തിരിച്ചറിഞ്ഞ് തന്നെയാണ് ബൈഡന്‍ കമലയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടുള്ളത്. അമേരിക്കയില്‍ 13 ലക്ഷത്തോളം ഇന്ത്യന്‍ വംശജരായ അമേരിക്കക്കാര്‍ വോട്ട് ചെയ്തിട്ടുണ്ട്. പെന്‍സില്‍വാനിയ, മിഷിഗന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇന്ത്യന്‍ വംശജര്‍ നിര്‍ണായകവുമായിരുന്നു. അവരുടെ പിന്തുണ തീര്‍ച്ചയായും ബൈഡന് ‍- കമല ഹാരിസ് ടീമിന് ലഭിച്ചു. അമേരിക്കയുടെ ആത്മാവ് തിരിച്ചുപിടിക്കാനുള്ള പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ചാണ് കമല ഹാരിസ് വൈറ്റ് ഹൌസില്‍ കയറാനിരിക്കുന്നത്.

അഭിഭാഷകയും കാലിഫോര്‍ണിയയിലെ സെനറ്ററുമാണ് കമല ഹാരിസ്. കമലയുടെ അമ്മ ഇന്ത്യക്കാരിയും അച്ഛന്‍ ജമൈക്കക്കാരനുമാണ്. ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയായിരുന്ന പി വി ഗോപാലന്റെ മകളാണ് ഡോ. ശ്യാമള. 1957ലാണ് ഡോ.ശ്യാമള ചെന്നൈയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയത്. 1964ല്‍ കാലിഫോര്‍ണിയയിലെ ഓക്ലാന്‍ഡിലായിരുന്നു കമലാ ഹരിസിന്റെ ജനനം. വാഷിങ്ടണിലെ ഹോവാഡ് സര്‍വകലാശാലയില്‍ നിന്ന് നിയമ ബിരുദം നേടി. 2010ല്‍ കാലിഫോര്‍ണിയയുടെ അറ്റോണി ജനറലായി