Agriculture

Entertainment

September 21, 2021

BHARATH NEWS

Latest News and Stories

ദീപാവലിക്കാലത്ത് പടക്കങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ദേശീയ ഗ്രീന്‍ ട്രൈബ്യൂണല്‍

ന്യൂഡല്‍ഹി: ദീപാവലിക്കാലത്ത് പടക്കങ്ങള്‍ക്കു സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി ദേശീയ ഗ്രീന്‍ ട്രൈബ്യൂണല്‍ ഉത്തരവ്. രാജ്യത്തെ വായു മലിനീകരണത്തോത് കൂടുതലുള്ള എല്ലാ പട്ടണങ്ങള്‍ക്കും ഉത്തരവ് ബാധകമാണെന്ന് ജസ്റ്റിസ് ആദര്‍ശ് കുമാര്‍ ഗോയലിന്റെ നേതൃത്വത്തിലുള്ള ഗ്രീന്‍ ട്രൈബ്യൂണല്‍ ബെഞ്ച് വിധിച്ചു. ഇതോടെ ദീപാവലിയോട് അനുബന്ധിച്ച് ഇത്തവണ പടക്കങ്ങള്‍ പൊട്ടിക്കാനാവില്ല. നവംബര്‍ 9 അര്‍ധരാത്രി മുതല്‍ നവംബര്‍ 30 വരെയാണ് നിരോധനം.

ഡല്‍ഹിയിലും ദേശീയ തലസ്ഥാന പ്രദേശത്തും പടക്കത്തിന് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടാണ് ഗ്രീന്‍ ട്രൈബ്യൂണലിന്റെ ഉത്തരവ്. സമാനമായ വായുമലിനീകരണ തോത് ഉള്ള മറ്റു നഗരങ്ങള്‍ക്കും ഉത്തരവ് ബാധകമാണെന്ന് ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി.

കോവിഡ് വ്യാപനം കണക്കിലെടുത്ത് ഡല്‍ഹി ഉള്‍പ്പെടെ ഒട്ടേറെ സംസ്ഥാനങ്ങള്‍ ദീപാവലിക്കാലത്ത് പടക്കങ്ങള്‍ക്കു നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഗ്രീന്‍ ട്രൈബ്യൂണലിന്റെ ഉത്തരവ്.